മ​ക​ളും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ വന്ന  ഭാ​ര്യ പി​താ​വി​നെ വ​ധി​ക്കാ​ൻശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: മ​ക​ളും ഭ​ർ​ത്താ​വും ത​മ്മി​ലു​ള്ള പ്ര​ശ്നം ച​ർ​ച്ച ചെ​യ്യാ​ൻ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​യ പി​താ​വി​നെ ക​സേ​ര​കൊ​ണ്ടും ക​ത്തി​വാ​ൾ കൊ​ണ്ടും അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ചാ​ലാ​ട് അ​ന്പ​ല​ത്തി​നു സ​മീ​പ​ത്തെ പു​ത്ത​ൻ​പു​ര​യി​ൽ ഫൈ​സ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ചാ​വ​ശേ​രി വ​ളോ​റ​യി​ലെ മ​ല​പ്പു​റ​ത്ത​ൻ​വീ​ട്ടി​ൽ അ​ബൂ​ട്ടി (51) യെ ​ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ​യാ​ണ് മ​ക​ളു​ടെ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ പി​താ​വ് അ​ബൂ​ട്ടി അ​ട​ക്ക​മു​ള്ള​വ​ർ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. പ്ര​ശ്നം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ പ്ര​കോ​പി​ത​നാ​യ ഫൈ​സ​ൽ ക​സേ​ര​കൊ​ണ്ടും ക​ത്തി​വാ​ൾ കൊ​ണ്ടും അ​ബൂ​ട്ടി​യെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.വ​ധ​ശ്ര​മ​ത്തി​നാ​ണ് ഫൈ​സ​ലി​നെ​തി​രേ കേ​സെ‌​ടു​ത്ത​ത്.

Related posts