കു​ടും​ബ വ​ഴ​ക്കി​നി​ട​യി​ല്‍ മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ  ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ചു; തി​ല്ല​ങ്കേ​രി​യി​ൽ മാ​തൃ​സ​ഹോ​ദ​രി അ​റ​സ്റ്റി​ൽ


ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി​യി​ൽ കു​ടും​ബ വ​ഴ​ക്കി​നി​ട​യി​ല്‍ മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ളം ഒ​ഴി​ച്ച മാ​തൃ സ​ഹോ​ദ​രി അ​റ​സ്റ്റി​ൽ. കാ​വും​പ​ടി ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ ഷാ​ഹി​ദ (40 ) യെ​യാ​ണ് മു ​ഴ​ക്കു​ന്ന് എ​സ്ഐ എം.​എ​ൻ ബി​ജോ​യ്‌ അ​റ​സ്റ്റ് ചെ​യ്ത​ത് . കോ​ള​നി​യി​ലെ സ​ക്കീ​ന​യു​ടെ മ​ക​ന്‍ മൂ​ന്ന് വ​യ​സു​കാ​ര​ന്‍ ആ​ബി​ലി​നാ​ണ് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്.

ക​ഴി​ഞ്ഞ മാ​സം 26ന് ​കാ​വും​പ​ടി​യി​ലെ സ​ക്കീ​ന​യു​ടെ വീ​ട്ടി​ല്‍ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ. ആ​ബി​ലി​ന്‍റെ ഉ​മ്മ സ​ക്കീ​ന​യും മാ​തൃ സ​ഹോ​ദ​രി ഷാ​ഹി​ദ​യും ത​മ്മി​ല്‍ വീ​ട്ടി​ല്‍ വെ​ച്ച് കു​ടും​ബ വ​ഴ​ക്ക് ഉ​ണ്ടാ​യി. വാ​ക്ക് ത​ര്‍​ക്കം മൂ​ത്ത​പ്പോ​ള്‍ ഷാ​ഹി​ദ അ​ടു​പ്പി​ലു​ണ്ടാ​യി​രു​ന്ന തി​ള​ച്ച വെ​ള്ളം എ​ടു​ത്ത് സ​ക്കീ​ന​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴിക്കു​ക​യാ​യി​രു​ന്നു. സ​ക്കീ​ന​യു​ടെ ഒ​ക്ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന ആ​ബി​ലി​ന്‍റെ ദേ​ഹ​ത്താ​ണ് തി​ള​ച്ച വെ​ള്ളം വീ​ണ​ത്.

കു​ഞ്ഞി​ന് സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇ​ക്കാ​ര്യം കു​ടും​ബാം​ഗ​ങ്ങ​ള്‍ മ​റ​ച്ചു വെ​ച്ച് കു​ട്ടി​ക്ക് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്‍​കി. നാ​ട്ടി​ല്‍ നി​ന്നും ചൈ​ല്‍​ഡ് ലൈ​നി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

കു​ടും​ബ​ക്കാ​ര്‍ ത​മ്മി​ലു​ള്ള വ​ഴ​ക്കാ​യ​തി​നാ​ല്‍ പ​രാ​തി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ര്‍. കു​ട്ടി​ക്ക് പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ പോ​ലീ​സി​നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. ഇ​തേ തു​ട​ര്‍​ന്നാ​ണ് മു​ഴ​ക്കു​ന്ന് പോ​ലീ​സ് ഷാ​ഹി​ദ​യ്‌​ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് ചേ​ര്‍​ത്ത് കേ​സെ​ടു​ത്തു അ​റ​സ്റ്റ് ചെ​യ്ത​ത് .

Related posts