ബസുകളുടെ ചില്ല് തകർത്ത  ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യുവാവിനെ പൊക്കി; സം​ക്രാ​ന്തി സ്വ​ദേ​ശി ശ്യാ​മിന്‍റെ പേരിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ്

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സി​ന്‍റെ ഗ്ലാ​സു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ത്തു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നു ​നാ​ഗ​ന്പ​ടം സീ​സ​ർ ജം​ഗ്ഷ​നു​സ​മീ​പ​മാ​ണ് സം​ഭ​വം. കോ​ട്ട​യം-​ക​രി​പ്പും​ത​ട്ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ഐം​വി ട്രാ​വ​ൽ​സി​ന്‍റെ തു​ഷാ​ര ബ​സി​ന്‍റെ ചി​ല്ലു​ക​ളാ​ണു അ​ക്ര​മി ത​ക​ർ​ത്ത​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ക്രാ​ന്തി സ്വ​ദേ​ശി ശ്യാ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ബ​സി​ൽ ക​യ​റി​യ ശ്യാം ​യാ​ത്ര​ക്കാ​രു​മാ​യി ബ​ഹ​ളം​വ​ച്ചു. സം​ക്രാ​ന്തി​യി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സി​ൽ​നി​ന്നും ശ്യാ​മി​നെ യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു ഇ​റ​ക്കി​വി​ട്ടു.

പി​ന്നാ​ലെ ബൈ​ക്കി​ൽ വ​ന്ന ശ്യാം ​സീ​സ​ർ പാ​ല​സ് ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ​യും പി​ൻ​വ​ശ​ത്തെ​യും ചി​ല്ലു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ശ്യാം ​ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സ് എ​ത്തി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

കു​റ​ച്ചു​സ​മ​യ​ങ്ങ​ൾ​ക്കു​ശേ​ഷം ബൈ​ക്കി​ൽ മ​റ്റൊ​രാ​ളു​ടെ പി​ന്നി​ലി​രു​ന്നു നാ​ഗ​ന്പ​ട​ത്തു​കൂ​ടി ശ്യാം ​യാ​ത്ര​ചെ​യ്യു​ന്ന​ത് ബ​സ് ജീ​വ​ന​ക്കാ​ർ കാ​ണു​ക​യും പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ബൈ​ക്ക് ത​ട​ഞ്ഞു ശ്യാ​മി​നെ പി​ടി​ക്കു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു.

പി​ന്നാ​ലെ ഓ​ടി​യ പോ​ലീ​സ് നാ​ഗ​ന്പ​ടം റെ​ഡ്ക്രോ​സ് കെ​ട്ട​ട​ത്തി​നു​സ​മീ​പ​ത്തു​നി​ന്നും പി​ടി​കൂ​ടി. വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ശ്യാ​മി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വാ​റ​ണ്ട് കേ​സി​ൽ മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്ന ശ്യാ​മി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

Related posts