ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ള​മൊ​ഴി​ച്ച് ഭർത്താവിന്‍റെ ക്രൂര വിനോദം; രണ്ട് വർഷം മുമ്പ് മകനെ കാലിൽ തൂക്കിയെറിഞ്ഞതിനും അറസ്റ്റിലായിട്ടുണ്ട്;  അന്ന് ജയിലിൽ കഴിയേണ്ടി വരാഞ്ഞത് ആ കാരണം കൊണ്ടെന്ന് പോലീസ്

 

വൈ​പ്പി​ന്‍: ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് തി​ള​ച്ച വെ​ള്ള​മൊ​ഴി​ച്ച് പൊ​ള്ളി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ചെ​റാ​യി കാ​വു​ങ്ക​ല്‍ സു​ധീ​ഷി(39)​നെ​യാ​ണ് ഭാ​ര്യ പ്രി​യ(31)​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​രു​ത​ര​മാ​യ പൊ​ള്ള​ലേ​റ്റ പ്രി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ക​ഴി​ഞ്ഞ മാ​സം 30ന് ​മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ഇ​ല​ക്ട്രീ​ഷ്യ​നാ​യ പ്ര​തി ഭാ​ര്യ​യെ ചീ​ത്ത​വി​ളി​ച്ച് ദേ​ഹോ​പ​ദ്ര​വം ചെ​യ്യു​ക​യും അ​ടു​പ്പ​ത്ത് വ​ച്ചി​രു​ന്ന പാ​ത്ര​ത്തി​ലെ തി​ള​ച്ചി​രു​ന്ന വെ​ള്ള​മെ​ടു​ത്ത് ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

തോ​ൾ​ഭാ​ഗം, നെ​ഞ്ച്, പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​ള്ളേ​ലേ​റ്റി​രി​ക്കു​ന്ന​ത്. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സി​ച്ച ഡോ​ക്ട​റോ​ട് യ​ഥാ​ര്‍​ഥ കാ​ര​ണം പ​റ​യാ​തെ അ​പ​ക​ടം പ​റ്റി​യ​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത​ത്രേ. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ഒ​രു ബ​ന്ധു​വി​നോ​ട് കാ​ര്യം പ​റ​യു​ക​യും പി​ന്നീ​ട് പ​രാ​തി ന​ല്‍​കു​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രാ​തി ല​ഭി​ച്ചു​ട​നെ കേ​സ് എ​ടു​ത്ത് മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സ്, എ​സ്ഐ കെ.​കെ. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ വീ​ട്ടി​ല്‍​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

2018ല്‍ ​മൂ​ന്ന് വ​യ​സു​കാ​ര​നാ​യ മ​ക​നെ കാ​ലി​ല്‍ തൂ​ക്കി​യെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ജു​വ​നൈ​ല്‍ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ പോ​യ പ്ര​തി മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ വി​ട്ട​യ​ച്ച​താ​ണ​ത്രേ. തു​ട​ര്‍​ന്ന് എ​ത്തി​യ പ്ര​തി ഭാ​ര്യ​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു​വ​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment