ഇങ്ങനെയൊക്കെ പറയാമോ? ബലാത്സംഗങ്ങള്‍ നാട്ടുനടപ്പാണെന്ന് ഹരിയാന പോലീസ് മേധാവി; പോലീസിന്റെ ജോലി സംഭവം അന്വേഷിക്കുക എന്നതാണെന്നും എഡിജിപി

ച​ണ്ഡി​ഗ​ഡ്: ബ​ലാ​ത്സം​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഹ​രി​യാ​ന പോ​ലീ​സ് മേ​ധാ​വി. ഹ​രി​യാ​ന എ​ഡി​ജി​പി ആ​ർ.​സി മി​ശ്ര​യാ​ണ് ബ​ലാ​ത്സം​ഗ​ങ്ങ​ൾ നാ​ട്ടു​ന​ട​പ്പാ​ണെ​ന്നു പ​റ​ഞ്ഞ് പു​ല​വാ​ല് പി​ടി​ച്ച​ത്. ബ​ലാ​ത്സം​ഗ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ എ​ല്ലാ​യി​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ട്. പോ​ലീ​സി​ൻ​റെ ജോ​ലി സം​ഭ​വം അ​ന്വേ​ഷി​ക്കു​ക, ക്രി​മി​ന​ലു​ക​ളെ പി​ടി​കൂ​ടു​ക, കു​റ്റ​കൃ​ത്യം തെ​ളി​യി​ക്കു​ക എ​ന്നി​വ​യാ​ണ്. ഇ​തി​നാ​യി പോ​ലീ​സി​നെ​ക്കൊ​ണ്ട് ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ മി​ശ്ര​യു​ടെ പ​രാ​മ​ർ​ശം ഇ​തി​ന​കം വി​വാ​ദ​മാ​യി.ക​ഴി​ഞ്ഞ ദി​വ​സം 15 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്യൂ​ഷ​നു​പോ​യ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ജി​ന്ദി​ൽ​നി​ന്നും 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സം​ശയി​ക്കു​ന്ന 19 കാ​ര​നാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ​യും കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹ​വും വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച പാ​നി​പ്പ​ട്ടി​ൽ 11 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യും പീ​ഡ​ന​ത്തി​ന​ര​യാ​യി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ടെ​യാ​ണ് കു​ട്ടി കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഫ​രീ​ദാ​ബാ​ദി​ൽ 22 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ അ​ക്ര​മി​ക​ൾ എ​സ്യു​വി​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു.

Related posts