അര ദിവസത്തെ അവധി ചോദിച്ചെത്തിയ അധ്യാപികക്കെതിരെ പ്രധാന അധ്യാപകന്റെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം; അധ്യാപിക കുഴഞ്ഞുവീണു; സംഭവം ഒറ്റപ്പാലത്ത്

ഒ​റ്റ​പ്പാ​ലം: അ​വ​ധി ചോ​ദി​ച്ചെ​ത്തി​യ അ​ധ്യാ​പി​ക​ക്കെ​തി​രെ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ അ​സ​ഭ്യ​വ​ർ​ഷം. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​പ്പാ​ലം അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ചു​ന​ങ്ങാ​ട് എ​ൽ​പി സ്കൂ​ളി​ലാ​ണ് അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന് ആ​ക​മാ​നം അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ര ദി​വ​സ​ത്തെ അ​വ​ധി ചോ​ദി​ച്ചെ​ത്തി​യ അ​ധ്യാ​പി​ക​യെ പ്ര​ധാ​ന അ​ധ്യാപ​ക​നാ​യ കെ. ​ഉ​ദു​മാ​നാ​ണ് തെ​റി​യ​ഭി​ഷേ​കം ന​ട​ത്തി അ​പ​മാ​നി​ച്ച​ത്.

കേ​ട്ടാ​ല​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ സ​ഭ്യ​ത​യു​ടെ എ​ല്ലാ സീ​മ​ക​ളും ലം​ഘി​ക്കു​ന്ന വാ​ക്കു​ക​ളും പ​ദ​പ്ര​യോ​ഗ​ങ്ങ​ളും ആ​ണ് പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ന​ട​ത്തി​യ​ത്. ഇ​യാ​ളു​ടെ സം​ഭാ​ഷ​ണം റി​ക്കാ​ർ​ഡ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. തെ​റി​യ​ഭി​ഷേ​കം ന​ട​ത്തി​യ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ മു​ന്നിൽ അ​ധ്യാ​പി​ക കു​ഴ​ഞ്ഞു വീ​ഴു​ക​യും ഇ​വ​രെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ശബ്ദരേഖ സ​ഹി​തം അ​ധ്യാ​പി​ക പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. സ്കൂ​ളി​ലെ സ​ഹ അ​ധ്യാ​പ​ക​രും പ്ര​ധാ​ന അ​ധ്യാ​പ​ക​നും ത​മ്മി​ൽ നി​ല​നി​ന്നി​രു​ന്ന ശീ​ത​സ​മ​ര​മാ​ണ് സം​ഭ​വ​ങ്ങ​ളി​ലേ​ക്കെ​ത്തി​യതെന്നാണ് സൂചന. അ​ധ്യാ​പ​ക​ർ പ്ര​ധാ​ന അ​ധ്യാപ​ക​നെ​തി​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​രാ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​യ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് അ​സ​ഭ്യ വ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെന്നു പറയുന്നു. പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​തൃ​പ്തി പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ തു​റ​ന്നു പ​റ​യു​ന്ന​തും ഓ​ഡി​യോ​യി​ൽ ഉ​ണ്ട്. ഒ​റ്റ​പ്പാ​ലം പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Related posts