ഖത്തറില്‍ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിനെ നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം നല്‍കി വീട്ടമ്മയില്‍നിന്നു തട്ടിയെടുത്തത് രണ്ടേകാല്‍ കോടി രൂപ; ഇമാം ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

ആ​​​ലു​​​വ: ചെ​​​ക്ക് കേ​​​സി​​​ൽ പ്ര​​തി​​യാ​​യി ഖ​​​ത്ത​​​റി​​​ൽ​ ഒ​​​ളി​​​വി​​​ൽ​ ക​​ഴി​​യു​​ന്ന ഭ​​ർ​​ത്താ​​വി​​നെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി വീ​​ട്ട​​മ്മ​​യി​​ൽ​​​നി​​​ന്നു ര​​​ണ്ടേ​​​കാ​​​ൽ കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ ര​​​ണ്ടു​​​പേ​​​ർ പി​​​ടി​​​യി​​​ൽ.

കാ​​​ഞ്ഞി​​​ര​​​മ​​​റ്റം പ​​​ള്ളി​​​യി​​​ലെ ഇ​​​മാ​​​മാ​​യ പേ​​​ഴ​​​ക്കാ​​​പ്പി​​​ള്ളി ക​​​ല്ലു​​​വെ​​​ട്ടി​​​ക്കു​​​ഴി​​​യി​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​സ്‌​​​ലം മൗ​​​ല​​​വി (50), കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി പാ​​​ല​​​ക്ക​​​ൽ മു​​​ഹ​​​മ്മ​​​ദ് ബി​​​ജ്‌​​​ലി (54) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ല്‍ ജി​​​ല്ലാ ക്രൈം ​​​ബ്രാ​​​ഞ്ച് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പ്ര​​​വാ​​​സി​​യാ​​യ മൂ​​​വാ​​​റ്റു​​​പു​​​ഴ സ്വ​​​ദേ​​​ശി പ​​​ട്ട​​​രു​​​മ​​​ഠം അ​​​ലി​​​ക്കു​​​ഞ്ഞി​​​ന്‍റെ ഭാ​​​ര്യ അ​​​നീ​​​ഷ​​​യി​​​ൽ​​നി​​​ന്നാ​​​ണു പ​​​ല​​​പ്പോ​​​ഴാ​​​യി സം​​​ഘം പ​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

അ​​​സ്‌​​​ലം മൗ​​​ല​​​വി അ​​​റ​​​ബി​​​ക് കോ​​​ള​​​ജ് ചെ​​​യ​​​ർ​​​മാ​​​നാ​​ണെ​​ന്നും മു​​​ഹ​​​മ്മ​​​ദ് ബി​​​ജ്‌​​​ലി ഖ​​​ത്ത​​​റി​​​ലെ വ്യ​​​വ​​​സാ​​​യി ആ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ ചെ​​​ക്ക് കേ​​​സി​​​ൽ​​നി​​ന്ന് അ​​​ലി​​​ക്കു​​​ഞ്ഞി​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കു​​​മെ​​​ന്നു​​​മാ​​​ണ് അ​​നീ​​ഷ​​യെ വി​​​ശ്വ​​​സി​​​പ്പി​​​ച്ച​​​ത്. അ​​റ്റ്‌ലസ് രാ​​മ​​ച​​ന്ദ്ര​​ൻ ഉ‍ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പ്ര​​​മു​​​ഖ​​​രെ ത​​ങ്ങ​​ൾ ഈ​​വി​​ധം ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​​ണ്ടെ​​​ന്നും പ്ര​​തി​​ക​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

അ​​​നീ​​​ഷ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ലു​​​വ ക്രൈം ​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി രാ​​​ജീ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു പ്ര​​തി​​ക​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കൂ​​​ടു​​​ത​​​ൽ പേ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ യെന്ന​​​റി​​​യാ​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണം വ്യാ​​​പി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​യ പ്ര​​തി​​ക​​ളെ 27 വ​​​രെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​ശേ​​ഷം കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​ങ്ക​​​മാ​​​ലി ക​​​റു​​​കു​​​റ്റി കോ​​​വി​​​ഡ് ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ത്തി​​​ൽ താ​​​മ​​​സി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ദ​​​ക്ഷി​​​ണ കേ​​​ര​​​ള ജ​​​മാ​​​യ​​​ത്ത് ഉല​​​മ യു​​​വ​​​ജ​​​ന ​വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് അ​​​സ്‌​​​ലം പ​​​ള്ളി​​​ക​​​ൾ വ​​​ഴി​​​യു​​​ള്ള ബ​​​ന്ധം വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തി​​രു​​ന്ന​​താ​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇദ്ദേഹത്തിനെതി​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​ന്നു.

Related posts

Leave a Comment