അടിച്ചുപൊളിക്കാം, കൈനിറയെ പണം..!; കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ പ്രാ​യ​പൂ​ർ​ത്തി​യ​കാ​ത്ത മ​ക​ളെ വി​റ്റ് യു​വ​തി; ഇടനിലക്കാരിയായി യുവതിയും കമിതാക്കളും പിടിയിൽ

മു​സാ​ഫ​ർ​പൂ​ർ: കാ​മു​ക​നോ​ടൊ​പ്പം ജീ​വി​ക്കാ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ യു​വ​തി വി​റ്റ​താ​യി പ​രാ​തി. ഡ​ൽ​ഹി​യി​ലു​ള്ള ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് 14കാ​രി​യാ​യ മ​ക​ളെ 2.5 ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റ​ത്.

മു​സാ​ഫ​ർ​പു​രി​ലു​ള്ള ആ​ൾ​ക്കാ​ണ് മ​ക​ളെ യു​വ​തി വി​റ്റ​ത്. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് മു​സാ​ഫ​ർ​പൂ​രി​ലെ സ​ദ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഗോ​ബ​ർ​സാ​ഹി പ്ര​ദേ​ശ​ത്ത് സം​ഭ​വം ന​ട​ന്ന​ത്.

ഗോ​ബ​ർ​സാ​ഹി​യി​ലെ ഒ​രു സ്ത്രീ​യാ​ണ് പെ​ൺ​കു​ട്ടി​യെ വി​ൽ​ക്കാ​ൻ ഇ​ട​നി​ല​ക്കാ​രി​യാ​യ​ത്. മു​ത്ത​ച്ഛ​ന്‍റെ​യും അ​മ്മാ​വ​ന്‍റെ​യും പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ്, കാ​മു​ക​ൻ, കൂ​ട്ടാ​ളി എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി.

Related posts

Leave a Comment