ആ​ല​പ്പു​ഴ​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യെ ആ​ക്ര​മി​ച്ച കേ​സ്! ഒളിവിൽ പോയ പ്രതികൾ കൊല്ലത്ത് പിടിയിൽ

കൊ​ല്ലം: ഒ​രാ​ഴ്ച​മു​ന്പ് ആ​ല​പ്പു​ഴ​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ പി​ടി​യി​ൽ.

തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം സ്വ​ദേ​ശി നി​ശാ​ന്ത് (28), ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി റോ​യി(26) എ​ന്നി​വ​രാ​ണ് കൊ​ല്ല​ത്ത് പി​ടി​യി​ലാ​യ​ത്.​ കൊ​ല്ലം ബീ​ച്ചി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രാ​ൾ പി​ടി​യി​ലാ​യ​ത്.

ബൈക്ക് കസ്റ്റഡിയിൽ

ഇ​വ​രി​ൽ ഒ​രാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

റോ​യി​യെ​ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് രാ​ത്രി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ച്ച​വി​വ​രം. ഇ​രു​വ​രും നി​ര​വ​ധി സ്ത്രീ​ക​ളു​ടെ മാ​ല​പൊ​ട്ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​വ​രെ ആ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റും.

ഒരാഴ്ച മുന്പാണ് കൊ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു​മ​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ചത്. ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​രി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

സിസിടിവി

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കു നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം. ഇ​തി​നി​ടെ പൊ​ലീ​സ് പ​ട്രോ​ളിം​ഗ് വാ​ഹ​നം എ​ത്തി​യ​തോ​ടെ ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ അ​ടി​ച്ചു​വീ​ഴ്ത്തി​യ​തി​ന് പി​ന്നാ​ലെ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രാ​നാ​യി​രു​ന്നു ആ​ദ്യ​ശ്ര​മം.

എ​ന്നാ​ല്‍ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സി​ന്‍റെ പ​ട്രോ​ളി​ങ് സം​ഘ​ത്തെ ക​ണ്ട് അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് നി​ന്ന് ല​ഭി​ച്ച അ​വ്യ​ക്ത​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Related posts

Leave a Comment