വാഷിംഗ്ടൺ ഡിസി: ആർട്ടെമിസ്-2 ദൗത്യ സംഘത്തെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ബഹിരാകാശ പര്യവേഷണത്തിന്റെ അടുത്ത ഘട്ടം ചൊവ്വയായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
“ആർട്ടെമിസ്-2ന്റെ മഹത്തരവും കഴിവുറ്റതുമായ ക്രൂവിന് അഭിനന്ദനങ്ങൾ. മുഴുവൻ യാത്രയും ഗംഭീരമായിരുന്നു, ലാൻഡിംഗ് മികച്ചതായിരുന്നു, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് അതിൽ കൂടുതൽ അഭിമാനിക്കാൻ കഴിയില്ല! നിങ്ങളെയെല്ലാം ഉടൻതന്നെ വൈറ്റ് ഹൗസിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്ത ഘട്ടം, ചൊവ്വ.’-ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
