പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം: ഗ​ൾ​ഫി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കും

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​ൾ​ഫി​ലെ കേ​ര​ളാ സി​ല​ബ​സ് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്ക്കു​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​വും പ​രീ​ക്ഷ റ​ദ്ദാ​ക്ക​ൽ സം​ബ​ന്ധി​ച്ച് തീ​രു​മാ​നം വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച ഫ​യ​ൽ ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റും.

മാ​ർ​ച്ച് ആ​ദ്യം എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷാ​വ​സ്ഥ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഇ​തി​നു പി​ന്നാ​ലെ പ​രീ​ക്ഷ പി​ന്നീ​ട് ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും യു​ദ്ധാ​വ​സ്ഥ​യ്ക്ക് മാ​റ്റ​മി​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ല​സ് ടു, ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​ത്. പ​രീ​ക്ഷ​യ്ക്കു പ​ക​രം മോ​ഡ​ൽ പ​രീ​ക്ഷ​യു​ടെ ഉ​ൾ​പ്പെ​ടെ മാ​ർ​ക്കു​ക​ൾ പ​രി​ഗ​ണി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കു​ന്ന കാ​ര്യ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Related posts

Leave a Comment