സംവിധായകൻ അരുണ്‍ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിനി സൗമ്യ ജോണ്‍ ആണ് വധു. അധ്യാപികയാണ് സൗമ്യ. വൈറ്റിലയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
സൂപ്പർഹിറ്റ് ചിത്രങ്ങളായ രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളാണ് അരുണ്‍ ഗോപി സംവിധാനം ചെയ്തിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് അരുണ്‍ ഗോപി പ്രഖ്യാപിച്ചിട്ടുണ്ട്.