Set us Home Page

മ​മ്മൂ​ട്ടിക്കും രക്ഷയില്ല..! “യാ​ത്ര’ ഇന്‍റർനെറ്റിൽ

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി മ​ഹി വി. രാ​ഘ​വ് സം​വി​ധാ​നം ചെ​യ്ത “യാ​ത്ര’ ത​മി​ഴ് റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ൽ. മി​ക​ച്ച അ​ഭി​പ്രാ​യം സ്വ​ന്ത​മാ​ക്കി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ മു​ന്നേ​റു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. അ​ജി​ത്തി​ന്‍റെ വി​ശ്വാ​സം, ര​ജ​നി​കാ​ന്തി​ന്‍റെ പേ​ട്ട എ​ന്നീ ചി​ത്ര​ങ്ങ​ളെ​ല്ലാം അ​ടു​ത്തി​ടെ ത​മി​ഴ്റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

സി​നി​മ വ്യ​വ​സാ​യ​ത്തി​ന് മു​ഴു​വ​ൻ തി​രി​ച്ച​ടി​യാ​യി മാ​റു​ന്ന ത​മി​ഴ്റോ​ക്കേ​ഴ്സി​നെ പൂ​ട്ടാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​റി​യി​പ്പു​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ഫ​ല​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി ന​ട​ത്തി​യ 1475 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​ദ​യാ​ത്ര​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS