ആര്യന്‍ ഖാനും അനന്യ പാണ്ഡെയും തമ്മില്‍ പ്രണയത്തിലായിരുന്നു ? സുഹാനയുടെ കൂട്ടുകാരിയായി മന്നത്തിലെത്തിയ അനന്യ കറങ്ങാന്‍ പോയിക്കൊണ്ടിരുന്നത് ആര്യന്റെ കൂടെ…

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ലഹരിക്കേസില്‍ കുടുങ്ങിയത് ഏവരെയും ഞെട്ടിച്ചിരുന്നു.ആഢംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ നിന്നുമാണ് താരപുത്രനെ കസ്റ്റഡിയിലെടുക്കുന്നത്.

ആഴ്ചകളായിട്ടും ജാമ്യം പോലും ലഭിക്കാത്ത സാഹചര്യത്തിലൂടെ കടന്ന് പോവുകയാണ്. ഇതിനിടെ ആര്യനുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

ആര്യന്‍ അറസ്റ്റിലായതിന് പിന്നാലെ പല പ്രമുഖ താരങ്ങളുടെ മക്കളും എന്‍സിബിയുടെ പരിധിയിലൂടെയാണ് പോവുന്നത്. താരപുത്രിയും നടിയുമായ അനന്യ പാണ്ഡെയ്ക്ക് രണ്ട് തവണ സമന്‍സ് ലഭിക്കുകയും ചെയ്തിരുന്നു.

ഇതോടെ ആര്യനും അനന്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള കഥകളും നാട്ടില്‍ പാട്ടായി. താരപുത്രന്റെ പ്രണയത്തെ കുറിച്ചും കൂട്ടുകാരെ കുറിച്ചുമുള്ള കഥകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ആര്യന്റെയും അനന്യയുടെയും വാട്‌സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചാറ്റില്‍ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംസാരം നടന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍.

അവര്‍ സ്ഥിരമായി ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നതായിട്ടാണ് കണ്ടുപിടുത്തം. അടുത്തിടെ തനിക്ക് കൂടി ലഹരി കൊണ്ട് വരാന്‍ ആര്യന്‍ അനന്യയോട് ആവശ്യപ്പെട്ടതായും അതിന് താരപുത്രി മറുപടി കൊടുത്തെന്നും ചാറ്റിലുള്ളതായി പറയപ്പെടുന്നു.

അതേ സമയം ആര്യന്‍ ഖാനും അനന്യയും പ്രണയത്തിലായിരുന്നു എന്ന തരത്തില്‍ ഗോസിപ്പുകള്‍ മുന്‍പേ പ്രചരിച്ചിരുന്നു. 2019 മുതലാണ് ആര്യനും അനന്യയും തമ്മില്‍ ഡേറ്റിംഗിലാണെന്ന് വാര്‍ത്തകള്‍ വന്നു തുടങ്ങിയത്.

ആ കാലത്ത് തന്നെ ലണ്ടനിലുള്ള ഒരു വ്ളോഗറുമായിട്ടും ആര്യന്‍ ഇഷ്ടത്തിലാണെന്ന കിംവദന്തി പ്രചരിച്ചിരുന്നു. എന്നാല്‍ അത് വെറും ഗോസിപ്പ് മാത്രമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

എന്നാല്‍ അനന്യയുമായി സൗഹൃദം എന്നും കാത്തുസൂക്ഷിച്ചിരുന്നു. ഷാരുഖ് ഖാന്റെ മകള്‍ സുഹാനയും അനന്യയും തമ്മിലുള്ള സൗഹൃദമാണ് ആര്യനുമായിട്ടുള്ള ബന്ധത്തിലേക്ക് എത്തുന്നത്.

സുഹാനയെ കാണുന്നതിനായി ഷാരുഖിന്റെ വീട്ടിലേക്ക് അനന്യ എത്താറുണ്ട്. ശേഷം ആര്യനുമായി കറങ്ങാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതേ കേസില്‍ നടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനയ കപൂറിന്റെ പേരും മുഴങ്ങി കേള്‍ക്കുന്നുണ്ട്.

സുഹാനയും അനന്യയും ഷനയയും ഉറ്റ സുഹൃത്തുക്കളാണ്. ബാല്യകാലം മുതല്‍് തുടങ്ങിയ ഇവരുടെ സൗഹൃദം ഇപ്പോഴും ശക്തമായി തുടരുന്നു. മൂവരുമൊരുമിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

Related posts

Leave a Comment