അസാനി ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം ആ​ൻ​ഡ​മാ​ൻ ദ്വീ​പു​ക​ളി​ലെ പോ​ർ​ട്ട് ബ്ലെ​യ​റി​ൽ നി​ന്ന് 380 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​സാ​നി ചു​ഴ​ലി​ക്കാ​റ്റ് തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി ആ​ന്ധ്ര-​ഒ​ഡീ​ഷ തീ​ര​ത്തേ​ക്ക് നീ​ങ്ങു​ന്നു.

മ​ണി​ക്കൂ​റി​ൽ 125 കി​ലോ​മീ​റ്റ​റാ​ണ് കാ​റ്റി​ന്‍റെ വേ​ഗം. അസാനി ക​ര തൊ​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു.

വ​ട​ക്ക​ൻ ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡി​ഷ, ബം​ഗാ​ളി​ന്‍റെ തെ​ക്ക​ൻ തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​കും.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​ർ സു​ര​ക്ഷി​ത​മാ​യ തീ​ര​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ഇ​ന്നും തു​ട​രും. മ​ദ്ധ്യ​കേ​ര​ള​ത്തി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​മാ​ണ് മ​ഴ​യ്ക്ക് സാ​ദ്ധ്യ​ത. നാ​ളെ രാ​വി​ലെ വ​രെ കേരളത്തിൽ സാ​മാ​ന്യം വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യും.

ചൊ​വ്വാ​ഴ്ച​യ്ക്ക് ശേ​ഷം അ​സാ​നി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ശ​ക്തി കു​റ​യും. പി​ന്നീ​ട് വ​ട​ക്ക​ൻ ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡി​ഷ തീ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങി ദു​ർ​ബ​ല​മാ​കും.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: കേ​ര​ള​ത്തി​ൽ ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. 30-40 കി​ലോ മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ​ടി​യ്ക്കു​മെ​ന്നും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും എ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.

മെ​യ് 10, മെ​യ് 12 തീ​യ്യ​തി​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ശ​ക്ത​മാ​യ കാ​റ്റി​നെ നേ​രി​ടാ​നു​ള്ള പൊ​തു​ജാ​ഗ്ര​ത നി​ര്‍​ദ്ദേ​ശ​ങ്ങ​ളും കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണും ചി​ല്ല​ക​ള്‍ ഒ​ടി​ഞ്ഞു വീ​ണും അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മ്പോ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍​ക്കാ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. മ​ര​ച്ചു​വ​ട്ടി​ല്‍ വാ​ഹ​ന​ങ്ങ​ളും പാ​ര്‍​ക്ക് ചെ​യ്യ​രു​ത്.

 

 

Related posts

Leave a Comment