ഏ​ഷ്യ​ൻ ക​പ്പ് അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യി​ൽ; വേ​ദി​ക​ൾ പ്ര​ഖ്യാ​പി​ച്ചു



ദോ​ഹ: ഖ​ത്ത​ർ ആ​തി​ഥേ​യ​രാ​കു​ന്ന ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ന​ട​ക്കും. 30 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് എ​ട്ട് വേ​ദി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ക. ഇ​തി​ൽ ആ​റെ​ണ്ണം ലോ​ക​ക​പ്പ് വേ​ദി​ക​ളാ​ണ്.

അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യം, അ​ൽ​ബെ​യ്ത്ത് സ്റ്റേ​ഡി​യം, അ​ഹ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യം, അ​ൽ​തു​മാ​മ സ്റ്റേ​ഡി​യം, എ​ജ്യു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യം, ഖ​ലീ​ഫ സ്റ്റേ​ഡി​യം എ​ന്നി​വ​യ്‌​ക്കൊ​പ്പം ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യം, അ​ബ്ദു​ള്ള ബി​ൻ ഖ​ലീ​ഫ സ്റ്റേ​ഡി​യം എ​ന്നി​വ​യി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

ടീ​മു​ക​ളെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് മേ​യ് 11ന് ​ക​താ​റ ഒ​പേ​ര ഹൗ​സി​ൽ ന​ട​ക്കും. ഇ​ന്ത്യ​യ​ട​ക്കം 24 രാ​ജ്യ​ങ്ങ​ളാ​ണ് ഏ​ഷ്യാ​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള​ത്. ചൈ​ന​യി​ൽ ന​ട​ക്കേ​ണ്ട ടൂ​ർ​ണ​മെ​ന്‍റ് കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​ണ് ഖ​ത്ത​റി​ലേ​ക്ക് മാ​റ്റി​യ​ത്.

Related posts

Leave a Comment