യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേസമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി

യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേ സമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി).

ഇതിനായി ഇവര്‍ അറബിക് ഭാഷയിലേക്കു മൊഴിമാറ്റി അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. വിവാഹിതരല്ലാത്ത പെണ്‍കുട്ടികളെയും 25 വയസ്സിനു താഴെയുള്ള ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം.

25 വയസ്സു കഴിഞ്ഞ മകന്‍ വിദ്യാര്‍ഥിയാണെങ്കില്‍ പിതാവിന് സ്‌പോണ്‍സര്‍ ചെയ്യാം. ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള വീസയാണ് ലഭിക്കുക.

പുതുതായി ജനിക്കുന്ന മക്കള്‍ക്ക് നാലു മാസത്തിനകം (120 ദിവസം) റെസിഡന്‍സ് പെര്‍മിറ്റ് എടുക്കണം. ഇതേസമയം ഭാര്യയുടെ മുന്‍ വിവാഹത്തിലെ മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം അനുമതിയുണ്ട്.

ഇതിനു കുട്ടിയുടെ യഥാര്‍ഥ പിതാവിന്റെ അനുമതിക്കൊപ്പം സുരക്ഷാ തുകയും കെട്ടിവയ്ക്കണം. ഈ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് വീസ ലഭിക്കുക.

മാനദണ്ഡം പാലിച്ചാല്‍ ഓരോ വര്‍ഷത്തേക്കും പുതുക്കി നല്‍കും.

ഭാര്യയുടെയും മക്കളുടെയും പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (18 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം), സ്‌പോണ്‍സര്‍ ചെയ്യുന്നയാളുടെ പാസ്‌പോര്‍ട്ട് കോപ്പി (വീസ പതിച്ചത്), സ്വന്തം ബിസിനസ് ആണെങ്കില്‍ കമ്പനി കരാര്‍, അല്ലെങ്കില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ്, വാടക കരാര്‍ എന്നിവയാണ് ആവശ്യമായ രേഖകള്‍.

സ്‌പോണ്‍സറുടെ റെസിഡന്‍സ് പെര്‍മിറ്റിലാണ് ഭാര്യയുടെയും മക്കളുടെയും താമസാനുമതി രേഖ ബന്ധിപ്പിക്കുക. സ്‌പോണ്‍സറുടെ വീസ റദ്ദായാല്‍ കുടുംബാംഗങ്ങളുടെ വീസകളും റദ്ദാകും.

കുടുംബാംഗങ്ങള്‍ക്ക് മറ്റൊരു വീസയിലേക്ക് മാറാനോ രാജ്യം വിടാനോ ആറു മാസത്തെ സാവകാശം ലഭിക്കും. കുടുംബാംഗങ്ങളുടെ വീസാ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്കു പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

Related posts

Leave a Comment