അനുരാഗ കരിക്കിന്‍ വെള്ളത്തിനായി ചിത്രീകരിച്ച ആസിഫ് അലി-രജിഷ ചുംബന രംഗം വാട്‌സാപ്പില്‍ പറന്നു നടക്കുന്നു, പിന്നില്‍ മറ്റൊരു യുവതാരത്തിന്റെ ഫാന്‍സുകാര്‍, വിടില്ലെന്ന് ആസിഫ് അലി ഫാന്‍സും!

asifആസിഫ് അലിക്ക് ഇതിലും വലിയൊരു പണി കിട്ടാനുണ്ടോ. അതും പുതിയ ചിത്രമായ കവി ഉദ്ദേശിച്ചത് തിയേറ്ററുകളിലെത്തുന്ന സമയത്ത്. സംഭവം മറ്റൊന്നുമല്ല, അനുരാഗ കരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിന്റെ സ്ക്രീന്‍ഷോട്ടാണ് ചുവന്ന വട്ടമിട്ട് വാട്‌സാപ്പില്‍ പറന്നു നടക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ആസിഫ് അലിയെയും നായിക രജിഷ വിജയനെയും അപമാനിക്കുന്ന തരത്തിലാണ് പലരും ഇത് ഷെയര്‍ ചെയ്യുന്നത്.

അതേസമയം, ആസിഫലിയുടെ പുതിയ ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് ഇത്തരത്തിലൊരു ദൃശ്യം പുറത്തിറങ്ങുന്നത് യാദൃശ്ചികമല്ലെന്നാണ് സിനിമ രംഗത്തുള്ളവര്‍ പറയുന്നത്. യുവതാരങ്ങളില്‍ ശ്രദ്ധേയമായ ആസിഫിന്റെ ഉയര്‍ച്ചയില്‍ പരിഭ്രാന്തനായ മറ്റൊരു താരത്തിന്റെ ഫാന്‍സുകാരാണത്രേ ഇതിനു പിന്നില്‍. എന്നാല്‍ കാര്യമായ പ്രതികരണം നടത്താന്‍ ആസിഫ് തയാറായിട്ടില്ല. ഞാന്‍ കമ്മിറ്റഡായ ഒരു ആക്ടറാണ്. സംവിധായകന്‍ പറയുന്നതുപോലെ അഭിനയിക്കുകയെന്നതാണു നടന്റെ കടമ. ബാക്കിയൊക്കെ ആളുകള്‍ ഓരോന്നു സങ്കല്‍പിച്ചെടുക്കുന്നതല്ലേ. നമുക്ക് എന്തു ചെയ്യാന്‍ പറ്റും? ആളുകള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല വിഷമമുണ്ട്-നടന്റെ പ്രതികരണം ഇതിലൊതുങ്ങുന്നു.

കൂട്ടുകാരന്റെ പെങ്ങളുടെ പടത്തിനു താഴെ പോലും വൃത്തികെട്ട കമന്റുകള്‍ എഴുതിച്ചേര്‍ത്തവരുടെ നാടാണല്ലോ ഇത്. ഒരദ്ഭുതവുമില്ലെന്നായിരുന്നു തിരക്കഥാകൃത്തായ നവീന്‍ ഭാസ്കറിന്റെ അഭിപ്രായം. അസിഫ് അലി-രജിഷ സീനിന്റെ ദൃശ്യം ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമ താരങ്ങളുടെ അപൂര്‍വ്വ ചുംബന ദൃശ്യം എന്ന പേരിലാണ് ഇത് പരക്കുന്നത്. യാഥാര്‍ഥ്യം അന്വേഷിക്കാതെ പലരും ഇത് ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. അതേസമയം, ആസിഫ് അലിക്കെതിരേ നീങ്ങുന്നവര്‍ക്കെതിരേ ശക്തമായി തിരിച്ചടിക്കുമെന്നാണ് താരത്തിന്റെ ഫാന്‍സുകാര്‍ പറയുന്നത്. തോപ്പില്‍ ജോപ്പന്‍- പുലിമുരുകന്‍ പോരാട്ടത്തിനു പിന്നാലെ സോഷ്യല്‍മീഡിയയ്ക്ക് പുതിയൊരു വിഷയം കൂടി കിട്ടിയിരിക്കുകയാണ്.

Related posts