ഏ​തു സ​മ​യ​വും നി​ലം​പ​തി​ക്കാം, മാറ്റാനെന്താ മടി..? റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ണു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്നു

ചാ​വ​ശേ​രി: റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ണു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്നു. വെ​ളി​യ​മ്പ്ര കൊ​ട്ടാ​രം – കാ​ഞ്ഞി​രം​ക​രി റോ​ഡി​ൽ പ​ഴ​ശി പ​ദ്ധ​തി​യു​ടെ നീ​ർ​പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് ഏ​തു സ​മ​യ​വും നി​ലം​പ​തി​ക്കാ​മെ​ന്ന നി​ല​യി​ൽ വൈ​ദ്യു​തി തൂ​ണു​ക​ളു​ള്ള​ത്.

ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥാ​പി​ച്ച നാ​ല് കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളാ​ണ് റോ​ഡി​ലേ​ക്ക് വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ൽ ച​രി​ഞ്ഞു കി​ട​ക്കു​ന്ന​ത്. ഒ​രു തൂ​ണി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.

നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്കും മ​റ്റും വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന​തി​നാ​ണ് ഇ​വി​ടെ തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​വി​ടെ നി​ന്നാ​ണ് വൈ​ദ്യു​തി ഓ​ഫ് ചെ​യ്യു​ന്ന​തും.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യ വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ മ​ട്ട​ന്നൂ​ർ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

Related posts

Leave a Comment