ആഹാരശീലങ്ങളും ആസ്ത്മയും


​ ഭ​ക്ഷ​ണ​ത്തോ​ടു​ള്ള അ​ല​ർ​ജി​യും ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ ശ​രീ​ര​വുമായി യോജിക്കാത്തതും ആ​സ്ത്്മയ്ക്ക് കാ​ര​ണ​മാ​കാം.
അതിനാൽ ആ​സ്ത്്മ രോ​ഗി​ക​ൾ ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ൽ ന​ല്ല ചി​ട്ട​ക​ൾ പാ​ലി​ക്ക​ണം.

അലർജിയുണ്ടാക്കുന്ന ഭക്ഷണം
ഒ​രാ​ൾ​ക്ക് അ​ല​ർ​ജി​യു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം മ​റ്റൊ​രാ​ളി​ൽ ഒ​രുപ്ര​ശ്ന​വും സൃ​ഷ്ടി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ചി​ല ഭ​ക്ഷ​ണ​ങ്ങ​ളെ പൊ​തു​വാ​യി ആ​സ്ത്്മ രോ​ഗി​ക​ൾ ഒ​ഴി​വാ​ക്ക​ണം എ​ന്ന് പ​റ​യാ​നാ​വി​ല്ല.

ഭ​ക്ഷ​ണ​ത്തോ​ടു​ള്ള അ​ല​ർ​ജി​യും ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ പി​ടി​ക്കാ​ത്ത​തും ആ​സ്ത്്മ​യി​ലേ​ക്ക് ന​യി​ച്ചേ​ക്കാം. പാ​ൽ, മു​ട്ട, ഗോ​ത​ന്പ്, ക​പ്പ​ല​ണ്ടി, ക​ണ​വ, ഞ​ണ്ട്, സോ​യാ​ബീ​ൻ​സ് മു​ത​ലാ​യ ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് സാ​ധാ​ര​ണ അ​ല​ർ​ജി ഉ​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടു​വ​രു​ന്ന​ത്.

ഒമേഗ 3 ഫാറ്റി ആസിഡുകൾ
പ​ഴ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ഭ​ക്ഷ​ണ​രീ​തി കു​ട്ടി​ക​ളു​ടെ ശ്വാ​സ കോ​ശ​ങ്ങ​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. മീനി​ൽ അ​ട​ങ്ങി​യ​ഒ​മേ​ഗ – 3 ഫാറ്റി ആസിഡാണ് ആ​സ്ത്്മ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​ത്.

പ​ഴ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും നാ​രു​ക​ളും ഓ​ക്സി​ജ​നി​ല്ലാ​ത്ത റാ​ഡി​ക്കി​ളു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തു ത​ട​യു​ക​യും ബാ​ക്ടീ​രി​യ​ക​ളു​ടെ​യും വൈ​റ​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​ഞ്ഞു​നി​ർ​ത്തി രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി കൂ​ട്ടു​ക​യും ചെ​യ്യു​ന്നു.

പുളിയുള്ള പഴങ്ങൾ
കൂ​ടി​യ അ​ള​വി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കു​റ​ഞ്ഞ അ​ള​വി​ൽ കൊ​ഴു​പ്പും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ്. ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റ് വി​റ്റാ​മി​നു​ക​ളാ​യ വി​റ്റാ​മി​ൻ സി​യും ഇ​യും ആ​സ്ത്്മ രോ​ഗി​ക​ൾ​ക്ക് ന​ല്ല​താ​ണ്.

ഭ​ക്ഷ​ണ​ത്തി​ലു​ള്ള ചി​ല രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചി​ല​രി​ൽ ആ​സ്ത്്മ ഉ​ണ്ടാ​ക്കാം. ആ​സ്ത്്മ രോ​ഗി​ക​ൾ ഓ​റ​ഞ്ച്, നാ​ര​ങ്ങ തു​ട​ങ്ങി​യ പു​ളി​യു​ള്ള പ​ഴ​ങ്ങ​ൾ ക​ഴി​ക്ക​രു​ത്. തൈ​ര് ഒ​ഴി​വാ​ക്ക​ണം. മോ​ര് വ​ള​രെ ഉ​ത്ത​മം.

ഹോമിയോപ്പതിയിൽ
ആ​സ്ത്്മ രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സ​യി​ൽ ഹോ​മി​യോ​പ്പ​തി​ക്ക് ഗ​ണ്യ​മാ​യ പ​ങ്ക് ഉ​ണ്ട്. ഓ​രോ രോ​ഗി​യു​ടെ​യും പ്ര​ത്യേ​ക​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​രു​ന്ന് നി​ശ്ച​യി​ക്കു​ന്ന​ത്.

അ​സു​ഖ​സ​മ​യ​ത്ത് രോ​ഗി​യി​ൽ പ്ര​ക​ട​മാ​കു​ന്ന പ്ര​ത്യേ​ക​ത​ക​ൾ, രോ​ഗി​യു​ടെഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ, ശ​രീ​ര​ഘ​ട​ന, മാ​ന​സി​ക പ്ര​ത്യേ​ക​ത​ക​ൾ എ​ന്നി​വ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി താ​ൽ​ക്കാ​ലി​ക ശ​മ​ന​ത്തി​നു​ള്ള മ​രു​ന്ന് ആ​ദ്യം ന​ൽ​കു​ന്നു.


രോ​ഗ​ത്തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ, ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഹോ​മി​യോ മ​രു​ന്ന് തെ​ര​ഞ്ഞെ​ടു​ത്താ​ൽ മാ​ത്ര​മേ ആ​സ്ത്്മ പെ​ട്ടെ​ന്ന് കു​റ​യു​ക​യു​ള്ളു. താ​ൽ​ക്കാ​ലി​ക ശ​മ​ന​ത്തെ​ത്തു​ട​ർ​ന്ന് ശ​രീ​ര​ഘ​ട​ന അ​നു​സ​രി​ച്ചു​ള്ള മ​രു​ന്നു​ക​ളും രോ​ഗ​കാ​ര​ണം അ​ക​റ്റാ​ൻ ഉ​ള്ള മ​രു​ന്നു​ക​ളും ഇ​ട​യ്ക്കി​ടെ കൊ​ടു​ക്ക​ണം.

അ​ല​ർ​ജി ഉ​ണ്ടാ​ക്കു​ന്ന പൊ​ടി, പു​ക​വ​ലി, മ​ദ്യ​പാ​നം എ​ന്നി​വ​യി​ൽ​നി​ന്ന് രോ​ഗി പൂ​ർ​ണ​മാ​യും വി​ട്ടു​നി​ൽ​ക്ക​ണം.ചി​ല ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ അ​ല​ർ​ജി​ക്കു കാ​ര​ണ​മാ​കും.

അവ രോ​ഗി പാ​ടേ ഒ​ഴി​വാ​ക്ക​ണം. അ​സു​ഖം പൂ​ർ​ണ​മാ​യി മാ​റ്റു​ന്ന​തു​വ​രെ മു​ട്ട, മാം​സം, പ്രി​സ​ർ​വേ​റ്റീ​വ്സ് അ​ട​ങ്ങി​യ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ വ​ർ​ജി​ക്കേ​ണ്ട​താ​ണ്. ആ​സ്ത്്മ രോ​ഗി​ക​ൾ ധാ​രാ​ളംപ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളും ക​ഴി​ക്ക​ണം.

ജനിതകബന്ധം 
ആ​സ്ത്്മ സാ​ധ്യ​ത ഒ​രു വ്യ​ക്തി​യു​ടെ ജ​നി​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ച്ഛ​ൻ, അ​മ്മ, സ​ഹോ​ദ​ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ആ​സ്ത്്മ​യു​ണ്ടെ​ങ്കി​ൽ രോ​ഗസാധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

ആ​സ്ത്്മ ഉ​ള്ള കു​ട്ടി​ക​ളും മുതിർന്നവ​രും ഹോ​മി​യോ മ​രു​ന്നു ക​ഴി​ക്കു​ക​യാ​ണെ​ങ്കി​ൽ ​പ്ര​തി​രോ​ധ​ശേ​ഷി ല​ഭി​ക്കു​ക​യും രോ​ഗ​ത്തെ ത​ട​യു​ക​യും ചെ​യ്യാം. ഹോ​മി​യോ​പ്പ​തി​യി​ലൂ​ടെ ധാ​രാ​ളം ആ​സ്ത്്മ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി
ഫോൺ – 9388620409

Related posts

Leave a Comment