മാറിടത്തെപ്പറ്റി അശ്ലീല കമന്റ് ! മാസ് റിപ്ലെയുമായി അശ്വതി ശ്രീകാന്ത്; കമന്റിട്ടവന്‍ കണ്ടംവഴി ഓടി

അവതാരക,ആര്‍ജെ എന്ന നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ അവതാരികയായതോടെ ആണ് അശ്വതി ശ്രദ്ധേയയായത്.

ദുബായിയില്‍ ആര്‍ ജെ ആയി ആയിരുന്നു അശ്വതി കരിയര്‍ തുടങ്ങിയത്. ഒരു കവിയത്രി കൂടെയാണ് അശ്വതി. ഇപ്പോള്‍ ഒരു നടിയെന്ന നിലയിലും ശ്രദ്ധേയയാകുകയാണ്. ഫ്‌ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പ്രോഗ്രാമിലാണ് അശ്വതി അഭിനയിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി ശ്രീകാന്ത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി സംവദിക്കാറുണ്ട് താരം.

താരത്തിന്റെ പോസ്റ്റിനു താഴെ വന്ന ഒരു മോശം കമന്റും അതിനു അശ്വതി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ലോകത്തു ചര്‍ച്ചാ വിഷയം.. നഹാബ് നഹാബ് എന്നൊരാളാണ് ശരീര ഭാഗത്തെ കുറിച്ച് മോശം കമന്റ് ഇട്ടത്.

പിന്നാലെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി അശ്വതി എത്തി.”സൂപ്പര്‍ ആവണമല്ലോ. ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലുട്ടാന്‍ ഉള്ളതാണ്.

ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ് ‘. അശ്വതിക്ക് പിന്തുണ നല്‍കി ഒട്ടേറെ പേര്‍ എത്തുന്നുണ്ട്.

നിരവധി ആളുകളാണ് അശ്വതിയുടെ കമന്റ് ഫേസ്ബുക്ക്, വാട്‌സ് ആപ്പ് സ്റ്റോറിയാക്കുന്നത്. പണിപാളിയെന്ന് മനസ്സിലായതോടെ കമന്റിട്ടയാണ് കമന്റുമുക്കി കണ്ടംവഴി ഓടി എന്നാണ് വിവരം.

Related posts

Leave a Comment