ആറന്മുള ഐ​ക്ക​ര ജം​ഗ്ഷ​നിലെ കാ​ന​റാ ബാ​ങ്ക്  എ​ടി​എം ക​വ​ർ​ച്ചാ​ശ്ര​മ​ക്കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ആ​റ​ന്മു​ള: ഐ​ക്ക​ര ജം​ഗ്ഷ​നി​ൽ കാ​ന​റാ ബാ​ങ്ക് എ​ടി​എം ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. ആ​റ​ന്മു​ള ഇ​ട​ശേ​രി​മ​ല സ്വ​ദേ​ശി​ക​ളാ​യ സു​മോ​ദ് (39), ഉ​ല്ലാ​സ് (32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.. കോ​ഴ​ഞ്ചേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മ​റ്റും മോ​ഷ​ണം ന​ട​ത്തി​യ​തി​ന് ആ​റ​ന്മു​ള പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​റ്റാ​ർ തോ​മ​യു​ടെ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട സു​മോ​ദും ഉ​ല്ലാ​സു​മാ​ണ് എ​ടി​എം മോ​ഷ​ണ​ശ്ര​മ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​യ​ത്. ക​ഴി​ഞ്ഞ് മാ​ർ​ച്ച് 22നാ​ണ് മോ​ഷ​ണ​ശ്ര​മ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തേ തു​ട​ർ​ന്ന് അ​ന്ന് എ​ടി​എം കൗ​ണ്ട​റി​ൽ നി്ന്നു ​പോ​ലീ​സ് ശേ​ഖ​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ലും പ്ര​തി​ക​ൾ ഇ​വ​രെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ള്ള​താ​യി ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Related posts