ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര 23ന് ​ആ​റ​ന്മു​ള​യി​ൽ നി​ന്ന്; ഭക്തരുടെ വരവ് വർധിച്ചു, പുല്ലുമേട് പാതയിൽ സുരക്ഷ വർധിപ്പിക്കും

കോ​ഴ​ഞ്ചേ​രി: മ​ണ്ഡ​ല​പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്താ​നു​ള്ള ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര​യാ​യി 23 ന് ​രാ​വി​ലെ ഏ​ഴി​ന് ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര മ​തി​ല​ക​ത്തു​നി​ന്ന് പു​റ​പ്പെ​ടും. 26 ന് ​സ​ന്ധ്യ​യ്ക്ക് ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് ത​ങ്ക​അ​ങ്കി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി ദീ​പാ​രാ​ധ​ന ന​ട​ത്തും.

27 നാ​ണ് മ​ണ്ഡ​ല പൂ​ജ. 23 ന് ​പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ത​ങ്ക​അ​ങ്കി ദ​ര്‍​ശി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ക്ഷേ​ത്ര മ​തി​ല​ക​ത്ത് ഒ​രു​ക്കും. 26 ന് ​രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന ഘോ​ഷ​യാ​ത്ര ആ​ദ്യ ദി​വ​സം 28 ഓ​ളം സ്ഥ​ല​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി രാ​ത്രി എ​ട്ടി​ന് ഓ​മ​ല്ലൂ​ര്‍ ര​ക്ത​ക​ണ്ഠ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ക്കും.

24 ന് ​രാ​വി​ലെ ഓ​മ​ല്ലൂ​രി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര 22 സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി കോ​ന്നി, മു​രി​ങ്ങ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ക്കും. 25 ന് ​കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ഘോ​ഷ​യാ​ത്ര​ക്ക് 15 സ്ഥ​ല​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. തു​ട​ര്‍​ന്ന് രാ​ത്രി 8.30 ന് ​റാ​ന്നി-​പെ​രു​നാ​ട് ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍ വി​ശ്ര​മി​ക്കും.
26 ന് ​രാ​വി​ലെ എ​ട്ടി​ന് പെ​രു​നാ​ട്ടി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര ആ​റ് സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ഉ​ച്ച​യ്ക്ക് 1.30 ന് ​പ​മ്പാ​ഗ​ണ​പ​തി കോ​വി​ലി​ല്‍ വി​ശ്ര​മി​ക്കും.

തു​ട​ര്‍​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ഘോ​ഷ​യാ​ത്ര​യാ​യി സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ടും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​യ്യ​പ്പ​സേ​വാ​സം​ഘം പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ശ​രം​കു​ത്തി​യി​ല്‍ നി​ന്നും ഘോ​ഷ​യാ​ത്ര​യെ സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ക്കും.

പ​തി​നെ​ട്ടാം​പ​ടി​ക്ക് മു​ക​ളി​ൽ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു ബോ​ർ​ഡ് മെം​ബ​ർ​മാ​ർ , ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ശ്രീ​കോ​വി​ലി​ല്‍ എ​ത്തി​ക്കും. തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ത ത​ന്ത്രി ത​ങ്ക​അ​ങ്കി ഏ​റ്റു​വാ​ങ്ങി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി ദീ​പാ​രാ​ധ​ന ന​ട​ത്തും. 27 ന് ​ഉ​ച്ച​യ്ക്ക് ഉ​ച്ച​പൂ​ജ​യു​ടെ മ​ധ്യ​ഘ​ട്ട​ത്തി​ലാ​ണ് മ​ണ്ഡ​ല​പൂ​ജ ന​ട​ത്തു​ന്ന​ത്.

Related posts