വെറും കാഴ്ചപ്പെട്ടി..! വാണിമേലിലെയും വളയത്തെയും എ​ടിഎ​മ്മി​ൽ പ​ണ​മി​ല്ലാതായിട്ട് ഒരു മാസം; ദുരിതത്തിലായി ജനങ്ങളും കച്ചവടക്കാരും

atmവി​ല​ങ്ങാ​ട്: വാ​ണി​മേ​ലി​ലും വ​ള​യ​ത്തു​മു​ള്ള എ​സ്ബി​ഐ എ​ടി എ​മ്മു​ക​ളി​ൽ ഒ​രു മാ​സ​ത്തി​ലെ​റെ​യാ​യി പ​ണ​മി​ല്ലാ​ത്ത​ത് ജ​ന​ത്തി​ന് ദു​രി​ത​മാ​യി. പ​ണം എപ്പോൾ എ​ത്തു​മെ​ന്ന് പ​റ​യാ​ൻ ബ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സാ​ധി​ക്കു​ന്നി​ല്ല. പെ​രു​ന്നാ​ൾ ക​ച്ച​വ​ട​ത്തി​ന് ക​ച്ച​വ​ട​ക്കാ​ർ ഒ​രു​ക്കം തു​ട​ങ്ങി​യി​ട്ടും നാ​ട്ടി​ലെ എ​ടി​എം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

വാ​ണി​മേ​ലി​ലെ എ​ടി​എ​മ്മി​ന്‍റെ ബാ​റ്റ​റി ത​ക​രാ​റാ​യ​താ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​തേ സ​മ​യം സ്റ്റേറ്റ്ബാങ്ക് ലയനശേ​ഷം നേ​ര​ത്തെ എ​ടി​എ​മ്മു​ക​ളി​ൽ പ​ണം നി​റ​ച്ചി​രു​ന്ന ഏ​ജ​ൻ​സി​ക്കാ​ർ ജോ​ലി തു​ട​രാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാരണമെന്ന് ക​ല്ലാ​ച്ചി എ​സ് ബി ​ഐ മാ​നേ​ജ​ർ പ​റ​ഞ്ഞു. എ​സ്ബി ഐ​യു​മാ​യി ക​രാ​റൊ​പ്പി​ട്ട​ശേ​ഷം മാ​ത്ര​മേ പ​ണം നി​റ​ക്ക​യ്ക്കു​ക​യു​ള്ളൂ എ​ന്നാ​ണ​റി​വ്.

Related posts