എടിഎം തട്ടിപ്പ് വീണ്ടും..! റിട്ടയേർഡ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ബാങ്ക് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് എടിഎം നമ്പര്‍ ശേഖരിച്ച ശേഷം അരലക്ഷം കവർന്നു

atmബാ​ല​രാ​മ​പു​രം: റി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും അ​ന്പ​തി​നാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്തു.​ബാ​ല​രാ​മ​പു​രം മം​ഗ​ല​ത്തു​കോ​ണം വെ​ങ്ങാ​നൂ​ര്‍ ചാ​വ​ടി​ന​ട ക​ട്ട​ച്ച​ല്‍​കു​ഴി വി​മ​ലാ​ല​യ​ത്തി​ല്‍ വി.​പ്ര​ഭു​ച​ന്ദ്ര​ന്‍റെ (65) 50,000 രൂ​പ​യാ​ണ് മും​ബെ​യി​ലെ എ.​ടി. എ​മി​ല്‍ നി​ന്നും മൂ​ന്ന് ത​വ​ണ​യാ​യി പി​ന്‍​വ​ലി​ച്ച​ത്.​ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് സം​ഭ​വം.​രാ​വി​ലെ പ്ര​ബു​ല്ല​ച​ന്ദ്ര​ന്‍റെ ഫോ​ണി​ല്‍ വി​ളി​ച്ച് ബാ​ങ്കി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും എ​ടി​എം​കാ​ന്‍​സ​ലാ​യെ​ന്നും അ​ത് പു​ന​സ്ഥാ​പി​ക്കാ​ന്‍ ആ​ധാ​ര്‍ ന​ന്പ​ര്‍ പ​റ​ഞ്ഞു ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​

ആ​ധാ​ര്‍ ന​ന്പ​ര്‍ പ​റ​ഞ്ഞു കൊ​ടു​ത്ത​തോ​ടെ താ​ങ്ക​ളു​ടെ ഫോ​ണി​ല്‍ അ​ല്പം ക​ഴി​ഞ്ഞ് ഒ​രു സ​ന്ദേ​ശം വ​രും അ​തി​ലു​ള്ള ന​ന്പ​ര്‍ പ​റ​ഞ്ഞു കൊ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു.​വീ​ണ്ടും വി​ളി​ച്ച​പ്പോ​ള്‍ സ​ന്ദേ​ശ​ത്തി​ലെ ന​ന്പ​രും പ​റ​ഞ്ഞു കൊ​ടു​ത്തു.​പി​ന്നീ​ട് മ​ക​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ പ്ര​ബു​ല്ല​ച​ന്ദ്ര​ന്‍ വി​വ​രം പ​റ​ഞ്ഞ​പ്പോ​ള്‍ എ​ടി​എ​മ്മി​ല്‍ ചെ​ന്ന്  പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്.​

എ​സ്ബി​ഐ​യു​ടെ പാ​ള​യം യൂ​ണി​വേ​ഴ്സി​റ്റി ശാ​ഖ​യി​ല്‍ ചെ​ന്ന് തി​ര​ക്കി​യ​പ്പോ​ള്‍ മും​ബൈ​യി​ല്‍ നി​ന്നാ​ണ് പ​ണം പി​ന്‍​വ​ലി​ച്ച​തെ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് ബാ​ല​രാ​മ​പു​രം പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​കേ​ര​ള യു​ണി​വേ​ഴ്സി​റ്റി​യി​ല്‍ സെ​ല​ക്ഷ​ന്‍ ഗ്രൈ​ഡ് അ​സി​സ്റ്റ​ന്‍റാ​യി വി​ര​മി​ച്ച​യാ​ളാ​ണ് പ്ര​ബു​ല്ല​ച​ന്ദ്ര​ന്‍.

Related posts