22 സംശയങ്ങള്‍! സാധാരണക്കാരനായ ക്രോണിനെ സഹായിച്ചത് ആര്? മിഷേലിന്റെ മരണം ആത്മഹത്യയായി ചിത്രീകരിക്കുന്നതില്‍ ഉന്നതന്റെ മകനും പങ്ക്; ആരോപണവുമായി മിഷേലിന്റെ പിതാവ്

 mishelകൊ​​​ച്ചി:‍ സി​​​എ വി​​​ദ്യാ​​​ര്‍​ഥി​​​നി മി​​​ഷേ​​​ല്‍ ഷാ​​​ജി​​​യു​​​ടെ മ​​​ര​​​ണം ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ ഉ​​​ന്ന​​​ത​​​നും രാ​​​ഷ്ട്രീയ ​​സ്വാ​​​ധീ​​​ന​​​വു​​​മു​​​ള്ള വ്യ​​​ക്തി​​​യു​​​ടെ മ​​​ക​​​നും പ​​​ങ്കു​​​ണ്ടെ​​​ന്നു മി​​​ഷേ​​​ലി​​ന്‍റെ പി​​​താ​​​വ് ഷാ​​​ജി വ​​​ര്‍​ഗീ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​രോ​​​പി​​​ച്ചു. ഉ​​​ന്ന​​​ത​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കു​​​ള്ള ഒ​​​രാ​​​ളു​​​ടെ സ​​​ഹാ​​​യ​​​മി​​​ല്ലെ​​​ങ്കി​​​ല്‍ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ പ്ര​​തി ക്രോ​​​ണി​​​ന് ഇ​​​ത്ര​​​യും സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കി​​​ല്ല. സം​​​ഭ​​​വ​​​ശേ​​​ഷം ഒ​​​രാ​​​ഴ്ച​ ക​​ഴി​​ഞ്ഞാ​​​ണു ക്രോ​​​ണി​​​നെ ഛത്തീ​​സ്ഗ​​​ഡി​​​ല്‍​നി​​​ന്നു വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി​​​യ​​​ത്.

ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​​ക്കു​​​റ്റം ചു​​​മ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്‌​​​തെ​​​ങ്കി​​​ലും ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ ക്രോ​​​ണി​​​ന്‍ വീ​​​ണ്ടും ജോ​​​ലി ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്കു മ​​​ട​​​ങ്ങി​​​പ്പോ​​​യെ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​ത്. ഇ​​​തി​​​നു സ​​​ഹാ​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ഉ​​​ന്ന​​​ത​​​നാ​​​യ ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ മ​​​ക​​​നാ​​​ണെ​​​ന്നും ക്രൈം​​​ബ്രാ​​​ഞ്ചി​​​നു ന​​​ല്‍​കി​​​യ മൊ​​​ഴി​​​യി​​​ല്‍ ഇ​​​തു വ്യ​​​ക്ത​​​മാ​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഷാ​​​ജി വ​​​ര്‍​ഗീ​​​സ് പ​​​റ​​​ഞ്ഞു.

പോ​​​സ്റ്റ്​​​മോ​​​ര്‍​ട്ടം റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്ന പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും അ​​​വ്യ​​​ക്ത​​​ത​​​യു​​​ണ്ട്. 24 മ​​​ണി​​​ക്കൂ​​​ര്‍ ക​​​ഴി​​​ഞ്ഞു മൃ​​​ത​​​ദേ​​​ഹം ല​​​ഭി​​​ച്ചി​​​ട്ടും വെ​​​ള്ളം കു​​​ടി​​​ക്കാ​​​തെ മ​​​രി​​​ച്ചെ​​​ന്നു വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​കി​​​ല്ല. മൃ​​​ത​​​ദേ​​​ഹം ജ​​​ല​​​ജീ​​​വി​​​ക​​​ള്‍ ആ​​​ക്ര​​​മി​​​ച്ചി​​​ട്ടി​​​ല്ല. ക​​​വി​​​ളു​​​ക​​​ളി​​​ല്‍ ന​​​ഖം ആ​​​ഴ്ന്നി​​​റ​​​ങ്ങി​​​യ പാ​​​ടു​​​ക​​​ളും ഇ​​​രു​​​കൈ​​​ക​​​ളി​​​ലും ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ച​​​തി​​​ന്‍റെ പാ​​​ടു​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​പ്പ​​​റ്റി​​​യൊ​​​ന്നും കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നി​​​ട്ടി​​​ല്ല.

മി​​​ഷേ​​​ല്‍ കെ​​​ട്ടി​​​യി​​​രു​​​ന്ന വാ​​​ച്ച് ല​​​ഭി​​​ക്കാ​​​ത്ത​​തി​​​നെ​​​ക്കു​​​റി​​​ച്ചും വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ക്രൈം​​​ബ്രാ​​​ഞ്ച് ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല. പ​​​ള്ളി​​​യി​​​ല്‍ അ​​​ജ്ഞാ​​​ത​​​രാ​​​യ ര​​​ണ്ടു​​പേ​​​ര്‍ മി​​​ഷേ​​​ലി​​​നെ പി​​​ന്തു​​​ട​​​രു​​​ന്ന​​​താ​​​യി സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു വ്യ​​​ക്ത​​​മാ​​​ണ്. ഇ​​​വ​​​ർ ആ​​രെ​​ന്നു ക​​​ണ്ടെ​​​ത്തി​​യി​​ട്ടി​​ല്ല. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ആ​​​രോ കാ​​​ര്യ​​​മാ​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന​​​തി​​​ന് ഇ​​തൊ​​ക്കെ തെ​​​ളി​​​വാ​​​ണ്. നീ​​​തി​​തേ​​​ടി നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തുമെന്നും ഷാജി പറഞ്ഞു.

മി​​​ഷേ​​​ലി​​​ന്‍റെ മ​​​ര​​​ണം ആ​​​ത്മ​​​ഹ​​ത്യ​​യാ​​ണെ​​​ന്നു പ്ര​​​ച​​രി​​പ്പി​​ക്കാ​​ൻ ആ​​​രൊ​​​ക്കെ​​​യോ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. കൊ​​​ല​​​പാ​​​ത​​​കം എ​​​ന്നു സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടും ആ​​​ത്മ​​​ഹ​​​ത്യ​​യാ​​ക്കി കേ​​​സ് ഒ​​​തു​​​ക്കി​​ത്തീ​​​ര്‍​ക്കാ​​​നാ​​​ണു ക്രൈം​​​ബ്രാ​​​ഞ്ചി​​ന്‍റേ​​യും ശ്ര​​മം. മി​​​ഷേ​​​ലി​​​നെ സം​​ഭ​​വ​​ദി​​വ​​സം ഗോ​​​ശ്രീ പാ​​​ല​​​ത്തി​​​ല്‍ ക​​​ണ്ട​​​താ​​​യി മൊ​​ഴി ന​​ൽ​​കി​​യെ​​ന്നു പ​​റ​​യു​​ന്ന വ്യ​​​ക്തി​​യു​​ടെ ആ​​​ദ്യ​​​മൊ​​​ഴി മി​​​ഷേ​​​ലി​​​നെ അ​​ല്ല പാ​​ല​​ത്തി​​ൽ ക​​ണ്ട​​തെ​​ന്നാ​​യി​​രു​​ന്നു. പി​​​ന്നീ​​​ട് ആ ​​​വ്യ​​​ക്തി​​​യെ സാ​​​ക്ഷി​​​യാ​​​യി ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക്രൈം​​​ബ്രാ​​​ഞ്ച് എ​​​സ്പി​​​ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള 22 സം​​​ശ​​​യ​​​ങ്ങ​​​ള്‍ എ​​​ഴു​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഷാ​​​ജി വ​​​ര്‍​ഗീ​​​സ് പ​​റ​​ഞ്ഞു.

Related posts