ഞങ്ങള്‍ക്കിതില്‍ പങ്കില്ല! എ​ടി​എ​മ്മി​ല്‍ നി​ന്നും ലഭിച്ചത്‌ ര​ണ്ടാ​യി​ര​ത്തി​ന്‍റെ ചി​ത​ല​രി​ച്ച നോ​ട്ടു​ക​ള്‍; കൈ​മ​ല​ര്‍​ത്തി എ​സ്ബി​ഐ

അ​ഞ്ച​ൽ: മ​ട​ത്ത​റ​യി​ല്‍ എ​സ്ബി​ഐ യു​ടെ എ​ടി​എ​മ്മി​ല്‍ നി​ന്നും പി​ന്‍​വ​ലി​ച്ച ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ടു​ക​ള്‍ ചി​ത​ല​രി​ച്ച​താ​യി കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൈ​മ​ല​ര്‍​ത്തി ബാ​ങ്ക് അ​ധി​കൃ​ത​ര്‍.
ക​ഴി​ഞ്ഞ ദി​വ​സം മ​ട​ത്ത​റ ച​ല്ലി​മു​ക്കി​ല്‍ വി​ജ​യ​വി​ലാ​സ​ത്തി​ല്‍ ലാ​ലി​ക്കാ​ണ് ചി​ത​ല​രി​ച്ച നോ​ട്ടു​ക​ള്‍ ല​ഭി​ച്ച​ത്. ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ന്‍​വ​ലി​ച്ച​പ്പോ​ള്‍ കി​ട്ടി​യ ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ടു​ക​ളി​ല്‍ നാ​ലു​നോ​ട്ടു​ക​ളാ​ണ് ചി​ത​ല​രി​ച്ച നി​ല​യി​ല്‍ ല​ഭി​ച്ച​ത്.

ഉ​ട​ന്‍ ത​ന്നെ മ​ട​ത്ത​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്ബി​ഐ ശാ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കൈ​മ​ല​ര്‍​ത്തു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യാ​ണ് തു​ക എ​ടി​എ​മ്മി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും ത​ങ്ങ​ള്‍​ക്കി​തി​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

തു​ക മാ​റ്റി എ​ടു​ക്ക​ണം എ​ങ്കി​ല്‍ റി​സ​ര്‍​വ് ബാ​ങ്കി​ല്‍ പോ​കാ​നും ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ആ​വ​ശ്യ​ത്തി​നാ​യി​ട്ടാ​ണ് ലാ​ലി തു​ക പി​ന്‍​വ​ലി​ച്ച​ത്. ഇ​നി എ​ന്ത് ചെ​യ്യു​മെ​ന്ന് അ​റി​യി​ല്ലെ​ന്നു ലാ​ലി പ​റ​യു​ന്നു.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ നി​ന്നും തു​ക പി​ന്‍​വ​ലി​ച്ച നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ ചി​ത​ല്‍ അ​രി​ച്ച​തും പൊ​ടി​ഞ്ഞു​പോ​കു​ന്ന​തു​മാ​യ നോ​ട്ടു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രാ​തി എ​ത്തി​യ​തോ​ടെ അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ എ​ടി​എം കൗ​ണ്ട​ര്‍ അ​ട​ച്ചി​ടു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

Related posts