രാ​ജ്യ​ത്തു ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത; മു​ന്ന​റി​യി​പ്പു​മാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ; സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശം

ന്യ​ഡ​ൽ​ഹി: രാ​ജ്യ​ത്തു ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്നു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ർ ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ്, റോ, ​ഐ​ബി മൂ​ന്നു ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ഇ​തു സം​ബ​ന്ധി​ച്ചു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്ത് വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

Related posts