മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള വീ​ട്ട​മ്മ​യെ മ​ർ​ദി​ച്ച സം​ഭ​വത്തിലെ മൂ​ന്നു സ്ത്രീ​ക​ളെ റിമാൻഡ് ചെയ്തു; ആ​ലു​വാ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് നേ​രി​ട്ടെ​ത്തി അ​ന്വേ​ഷി​ച്ച്  കേസിൽ വ​ധ​ശ്ര​മ​വും കൂ​ടി ചേ​ർ​ത്തു; ഇതോടെ പ്രതികളായ സ്ത്രീകൾ അകത്തായി

ചെ​റാ​യി: പ​ള്ളി​പ്പു​റ​ത്ത് മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള വീ​ട്ട​മ്മ​യേ​യും ത​ട​യാ​ൻ ചെ​ന്ന പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ളെ​യും അ​യ​ൽ​വാ​സി​ക​ളാ​യ ഒ​രു പ​റ്റം സ്ത്രീ​ക​ൾ ചേ​ർ​ന്ന് ക്രൂ​ര​വും പ്രാ​കൃ​ത​വു​മാ​യി മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മു​ന​ന്പം​പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ്ചെ​യ്ത മൂ​ന്ന് വീ​ട്ട​മ്മ​മാ​രെ ഇ​ന്ന​ലെ രാ​ത്രി ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു.

പോ​ലീ​സ് ആ​ദ്യം ല​ഘു​വാ​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കൈ​കാ​ര്യം ചെ​യ്ത കേ​സ് ആ​ലു​വാ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് നേ​രി​ട്ടെ​ത്തി അ​ന്വേ​ഷി​ച്ച് വ​ധ​ശ്ര​മ​വും കൂ​ടി ചേ​ർ​ത്ത​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​യ​ത്. രാ​ത്രി ത​ന്നെ മൂ​വ​രെ​യും കാക്ക നാട് ജ​യി​ലി​ലേ​ക്ക് മാ​റ്റി. ര​ണ്ട് ദി​വ​മാ​യി അ​ര​ങ്ങേ​റി​യ മ​ർ​ദ​നം വി​വാ​ദ​മാ​യ​തോ​ടെ വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ള്ളി​പ്പു​റം വീ​ട്ടി​ൽ ലി​ജി അ​ഗ​സ്റ്റി​ൻ (42), അ​ച്ചാ​രു​പ​റ​ന്പി​ൽ മോ​ളി സെ​ബാ​സ്റ്റ്യ​ൻ (44), പാ​റ​ക്കാ​ട്ടി​ൽ ഡീ​ന ബി​ജു (37) എ​ന്നി​വ​രെ ആ​ലു​വാ റൂ​റ​ൽ എ​സ്പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മു​ന​ന്പം എ​സ്ഐ ടി.​വി. ഷി​ബു​വാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യു​മാ​യി​രു​ന്നു മ​ർ​ദ​നം. വ​ടി​ക​ൾ കൊ​ണ്ട് അ​ടി​ക്കു​ക​യും കാ​ലി​ൽ തീ​യി​ൽ ചു​ട്ടെ​ടു​ത്ത ച​ട്ടു​കം വെ​ച്ച് പൊ​ള്ളി​ച്ചു​മാ​ണ് വീ​ട്ട​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കോ​ണ്‍​ഗ്ര​സ് പ​ള്ളി​പ്പു​റം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സോ​ളി​രാ​ജ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ഹ​ദേ​വ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് ആ​ന്‍റ​ണി മു​ന​ന്പം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം കേ​സി​ൽ ഇ​നി​യും പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് വീ​ട്ട​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്ന് സ്ത്രീ​ക​ളെ മാ​ത്ര​മാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. തൊ​ട്ടു മു​ന്പു​ള്ള ദി​വ​സം മ​ർ​ദി​ച്ച​തി​ൽ കൂ​ടു​ത​ലും പു​രു​ഷ​ന്മാ​രാ​ണ് ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Related posts