തി​രു​പ്പൂ​രി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ചു

തി​രു​പ്പൂ​ര്‍: ത​മി​ഴ്‌​നാ​ട് തി​രു​പ്പൂ​ര്‍ പ​ല്ല​ട​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍ വെ​ട്ടേ​റ്റു മ​രി​ച്ചു. അ​രി​ക്ക​ട ഉ​ട​മ​യാ​യ സെ​ന്തി​ല്‍​കു​മാ​ര്‍ (47), കു​ടും​ബാം​ഗ​ങ്ങ​ളാ​യ മോ​ഹ​ന്‍​രാ​ജ്, ര​ത്തി​നം​ബാ​ള്‍, പു​ഷ്പ​വ​തി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രാ​ളാ​ണ് നാ​ലു പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ള്‍ സെ​ന്തി​ല്‍​കു​മാ​റി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മ​റ്റു​ള്ള​വ​ര്‍​ക്കും വെ​ട്ടേ​റ്റ​ത്.

ഒ​രു സം​ഘം ത​ന്‍റെ പ​റ​മ്പി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട സെ​ന്തി​ല്‍​കു​മാ​ര്‍ അ​വ​രോ​ട് പ​റ​മ്പി​ല്‍​നി​ന്ന് പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഒ​രാ​ള്‍ വ​ന്ന് അ​രി​വാ​ള്‍ കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. സം​ഭ​വ​ശേ​ഷം കൊ​ല​യാ​ളി സം​ഘം സ്ഥ​ല​ത്തു​നി​ന്ന് പോ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment