ഇനി അത്ര ഫാഷൻ വേണ്ട… ഔ​പ​ചാ​രി​ക​മാ​യ വ​സ്ത്ര​ങ്ങ​ൾ മാ​ത്രംമതി കാ​മ്പ​സി​ൽ

കോ​ൽ​ക്ക​ത്ത: ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ എ​വി​ടെ​യും ഒ​രു​പ​ടി മു​ന്നി​ലാ​ണ്. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ കാ​ണ​ത്ത​ക്ക​വി​ധ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​നും അ​വ​ർ മ​ടി കാ​ട്ടാ​റി​ല്ല. മി​ക്ക കാ​മ്പ​സു​ക​ളി​ലും വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ വ​ലി​യ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ചി​ല മാ​നേ​ജ്മെ​ന്‍റു​ക​ൾ നി​ബ​ന്ധ​ന​ക​ൾ വ​യ്ക്കാ​റു​ണ്ട്.

അ​താ​ക​ട്ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കാ​റു​മു​ണ്ട്. കോ​ൽ​ക്ക​ത്ത​യി​ലെ എ​ജെ​സി ബോ​സ് കോ​ള​ജി​ൽ പു​തു​താ​യി ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​സ​ഭ്യ​മാ​യ​രീ​തി​യി​ൽ വ​സ്ത്രം ധ​രി​ച്ച് കോ​ള​ജി​ൽ വ​രി​ല്ലെ​ന്ന സ​ത്യ​വാ​ങ്‍​മൂ​ലം ഒ​പ്പി​ടീ​ച്ച് വാ​ങ്ങു​ക​യാ​യി​രു​ന്നു കോ​ള​ജ് അധികൃതർ. കീറിപ്പറിഞ്ഞ രീതിയിലുള്ള ജീ​ൻ​സ് (ടോൺ ജീൻസ്) ധ​രി​ക്കരുതെന്നു പ്രത്യേകം നി​ർ​ദേശിച്ചിട്ടുണ്ട്.

തി​ക​ച്ചും ഔ​പ​ചാ​രി​ക​മാ​യ വ​സ്ത്ര​ങ്ങ​ൾ മാ​ത്ര​മേ കാ​മ്പ​സി​ൽ സ്വീ​കാ​ര്യ​മാ​കൂ എ​ന്നാ​ണ് കോ​ള​ജ് ഉ​ത്ത​ര​വ്. ഈ ​കോ​ള​ജി​ൽ ഇ​താ​ദ്യ​മാ​യി​ട്ട​ല്ല നി​യ​ന്ത്ര​ണ​മെ​ന്നു പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ടോൺ ജീ​ൻ​സി​ന് വി​ല​ക്ക് ക​ൽ​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ അ​ത് ധ​രി​ക്കു​ന്ന​ത് തു​ട​ർ​ന്നു. അ​തോ​ടെ​യാ​ണ് സ​ത്യ​വാ​ങ്‍​മൂ​ലം ഒ​പ്പി​ടീ​ക്കു​ന്ന​ത​ട​ക്കം ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്കു മാ​നേ​ജ്മെ​ന്‍റ് ക​ട​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളോ​ടും അ​ധി​കൃ​ത​ർ ഉ​റ​പ്പ് വാ​ങ്ങു​ന്നു​ണ്ട്. ഇ​തി​ൽ ക​ടു​ത്ത എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ദേ​ശം പാ​ലി​ക്കു​മോ ക​ണ്ട​റി​യ​ണം.

Related posts

Leave a Comment