തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടർന്നു റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ അടുത്ത മാസം രണ്ടു വരെ നിരവധി പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഗുരുവായൂർ-തൃശൂർ, പുനലൂർ-കൊല്ലം, ഗുരുവായൂർ-പുനലൂർ, എറണാകുളം-കായംകുളം, കായംകുളം-എറണാകുളം (കോട്ടയം വഴി) എന്നീ ട്രെയിനുകൾ രണ്ടു വരെ പൂർണമായും റദ്ദാക്കി.
തൃശൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിൻ തൃശൂർ-ഷൊർണൂർ ഭാഗത്തേക്ക് സർവീസ് നടത്തില്ല. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് ഷൊർണൂർ-കണ്ണൂർ സെക്ഷനിൽ ഓടില്ല. പാലക്കാട് ഡിവിഷന്റെ കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് രണ്ടു മണിക്കൂർ 40 മിനിറ്റ് വൈകി മാത്രമേ വ്യാഴാഴ്ച കോഴിക്കോട് എത്തുകയുള്ളു.
എറണാകുളം-ഹസ്രത്ത് നിസാമുദീൻ, നാഗർകോവിൽ-മംഗലാപുരം പരശുറാം കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്രഥ്, പൂന-എറണാകുളം ബൈവീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം-ലോകമാന്യതിലക്, നേത്രാവതി കുർള എക്സ്പ്രസ് ട്രെയിനുകൾ പള്ളിപ്പുറം-കുറ്റിപ്പുറം ഭാഗത്ത് 20 മുതൽ 60 മിനിറ്റ് വരെ വൈകും.