പി​തൃ​സ​ഹോ​ദ​ര​ൻ പു​ഴ​യി​ൽ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ ബാ​ല​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല​പ്പു​റം: പി​തൃ​സ​ഹോ​ദ​ര​ൻ ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ ഒ​ൻ​പ​തു വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ൽ പു​ഴ​യോ​ര​ത്തെ മു​ള​ങ്കൂ​ട്ട​ത്തി​ലാ​ണു മു​ഹ​മ്മ​ദ് ഷ​ഹീ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ഈ ​മാ​സം 13-ന് ​മേ​ലാ​റ്റൂ​രി​ൽ​നി​ന്നു കാ​ണാ​താ​യ ഒ​ൻ​പ​തു വ​യ​സു​കാ​ര​നെ പു​ഴ​യി​ൽ എ​റി​ഞ്ഞു കൊ​ന്നെ​ന്ന വി​വ​രം തി​രു​വോ​ണ​ത്ത​ലേ​ന്ന് രാ​ത്രി​യാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ഹ​മ്മ​ദ് ഷ​ഹീ​നെ കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​ര​ൻ ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി, രാ​ത്രി ആ​ന​ക്ക​യം പാ​ല​ത്തി​ൽ​നി​ന്നു ക​ട​ലു​ണ്ടി​പ്പു​ഴ​യി​ൽ ത​ള്ളി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു വ്യ​ക്ത​മാ​യി.

കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം പു​ഴ​യി​ലും ക​ട​ലി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Related posts