വി​മാ​ന അ​പ​ക​ടം!  നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ടു? വൈമാനികന്റെ പാസ്‌പോര്‍ട്ട് കൈമാറ്റം വിവാദമാകുന്നു

കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​രി​ല്‍ വി​മാ​ന അ​പ​ക​ട ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ വൈ​മാ​നി​ക​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് കൈ​മാ​റ്റം വി​വാ​ദ​ത്തി​ലേ​ക്ക്.​അ​പ​ക​ട​ത്തി​ല്‍ പെ​ട്ട വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ല്‍ നി​ന്ന് കേ​ന്ദ്ര​സു​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ വൈ​മാ​നി​ക​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് കൈ​മാ​റു​ന്ന​താ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ ദി​വ​സം പു​റ​ത്തു വ​ന്ന ദൃ​ശ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി അ​പ​ക​ട​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

സം​ഭ​വം വി​വ​ദ​മാ​യ​തോ​ടെ ക​രി​പ്പൂ​ര്‍ കേ​ന്ദ്ര സു​ര​ക്ഷ സേ​ന​യു​ടെ(​സി​ഐ​എ​സ്എ​ഫ്)​ഡെ​പ്യൂ​ട്ടി ക​മാ​ണ്ട​ന്‍റ് കെ.​വി.​കി​ഷോ​ര്‍ രം​ഗ​ത്തെ​ത്തി. കോ​ക്പി​റ്റി​ല്‍ നി​ന്ന് വൈ​മാ​നി​ക​രു​ടെ പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് കൈ​മാ​റു​ക മാ​ത്ര​മാ​ണ് ചെ​യ്‌​തതെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യ സം​ഘ​ത്തി​ന് മു​ഴു​വ​ന്‍ തെ​ളി​വു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍ തെ​റ്റാ​ണ്.

അ​പ​ക​ട സ​മ​യ​ത്ത് കേ​ന്ദ്ര​സു​ര​ക്ഷാ സേ​ന ജീ​വ​ന​ക്കാ​ര്‍ യൂ​ണി​ഫോ​മി​ലും അ​ല്ലാ​തെ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ​മാ​സം ഏ​ഴി​ന് രാ​ത്രി 7.40നാ​ണ് എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ ദു​ബൈ​യി​ല്‍ നി​ന്നു​ള​ള വി​മാ​നം ക​രി​പ്പൂ​രി​ല്‍ ലാ​ന്‍​ഡിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.​കേ​ന്ദ്ര​സു​ര​ക്ഷാ​സേ​ന,എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി,നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

എ​ന്നാ​ല്‍ വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ല്‍ കാ​ണ​പ്പെ​ട്ട​വ​രു​ടെ ചി​ത്രം​മു​ന്‍​നി​ര്‍​ത്തി​യാ​ണ് തെ​ളി​വു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്.​എ​ന്നാ​ല്‍ വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്‌​സ്,കോ​ക്ക്പി​റ്റ് വോ​യ്‌​സ് റി​ക്കാ​ര്‍​ഡ് തു​ട​ങ്ങി​യ​വ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.​എ​യ​ര്‍​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ (എ ​എ ഐ​ബി)​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment