വ​ണ്ടി ഓ​ടി​ക്കാ​ന​റി​യി​ല്ലെ​ങ്കി​ലും കാ​ര്‍ വേ​ണം ! ന​വ​വ​ര​ന്റെ ടെ​സ്റ്റ് ഡ്രൈ​വി​ല്‍ വാ​ഹ​ന​മി​ടി​ച്ച് അ​മ്മാ​യി​ക്ക് ദാ​രു​ണാ​ന്ത്യം;​നാ​ല് ബ​ന്ധു​ക്ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്…

വാ​ഹ​ന​മോ​ടി​ക്കാ​ന​റി​യാ​ത്ത ന​വ​വ​ര​ന്റെ ടെ​സ്റ്റ് ഡ്രൈ​വി​ല്‍ കാ​റി​ടി​ച്ച് പി​തൃ​സ​ഹോ​ദ​രി​യ്ക്ക് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഇ​റ്റാ​വ ജി​ല്ല​യി​ലെ അ​ക്ബ​ര്‍​പൂ​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

അ​രു​ണ്‍​കു​മാ​ര്‍(24) എ​ന്ന​യാ​ളാ​ണ് വി​വാ​ഹ​ത്തി​ന് മു​മ്പ് വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ സ​മ്മാ​നി​ച്ച കാ​ര്‍ ടെ​സ്റ്റ് ഡ്രൈ​വ് ന​ട​ത്തി​യ​ത്.

കാ​റി​ടി​ച്ച് പ​ത്ത് വ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ നാ​ല് ബ​ന്ധു​ക്ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​രു​ണ്‍​കു​മാ​റി​ന് കാ​റോ​ടി​ക്കാ​ന്‍ അ​റി​യി​ല്ലെ​ന്നും ഇ​യാ​ള്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു വാ​ഹ​നം ഓ​ടി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ് അ​രു​ണ്‍. കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ഇ​യാ​ളു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ച​ത്.

സ്ത്രീ​ധ​ന​മാ​യി അ​രു​ണി​ന്റെ ബ​ന്ധു​ക്ക​ള്‍ കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് വി​വാ​ഹ​ത്തി​ന് മു​മ്പു​ള്ള ‘തി​ല​കം’ എ​ന്ന ച​ട​ങ്ങി​ല്‍ വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ള്‍ കാ​റി​ന്റെ താ​ക്കോ​ല്‍ അ​രു​ണി​ന് കൈ​മാ​റി.

ത​നി​ക്ക് ഡ്രൈ​വിം​ഗ് അ​റി​യി​ല്ലെ​ന്ന് പ​റ​യാ​ന്‍ മ​ടി​ച്ച ഇ​യാ​ള്‍ കാ​ര്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്തു. അ​മി​ത​വേ​ഗ​ത്തി​ല്‍ പാ​ഞ്ഞ കാ​ര്‍ സ​മീ​പ​ത്ത് നി​ന്ന ബ​ന്ധു​ക്ക​ളെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

ട​യ​റി​ന​ടി​യി​ല്‍​പ്പെ​ട്ട അ​രു​ണി​ന്റെ അ​മ്മാ​യി സ​ര​ള ദേ​വി(35) ത​ല്‍​ക്ഷ​ണം മ​രി​ച്ചു. തു​ട​ര്‍​ന്ന് അ​രു​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും, ശ്ര​ദ്ധ​ക്കു​റ​വ് മൂ​ല​മു​ള്ള മ​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment