തലയോട്ടികള്‍ കൊണ്ടൊരു കൊട്ടാരം, ഇപ്പോള്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം, ഹാള്‍സ്റ്റാറ്റ് സിനിസ്റ്റര്‍ഹൗസിനെക്കുറിച്ച് കൂടുതല്‍ അറിയാം…

d7ba230a99eab8aa4c5b815bbea1d13dകണ്ടാല്‍ ആരുമൊന്നു ഞെട്ടും. തലയോട്ടികള്‍ പെയിന്റടിച്ച് അടുക്കി വച്ചിരിക്കുന്നു. ഡ്രാക്കുളക്കോട്ടയിലാണോ എത്തിപ്പെട്ടതെന്നു ഒരു നിമിഷം സംശയിച്ചുപോകും. അതേ, ഇതാണ് ഓസ്ട്രിയയിലെ ഹാള്‍സ്റ്റാറ്റ് ടൗണിലെ സെമിത്തേരിയില്‍ ഒരു സിനിസ്റ്റര്‍ഹൗസ് അഥവാ ബോണ്‍ഹൗസ്. സംസ്കരിച്ചവരുടെ ശവശരീരങ്ങളുടെ ഭാഗങ്ങള്‍ കുഴിമാടങ്ങളില്‍ നിന്നും ഖനനം ചെയ്‌തെടുത്ത് ആ കെട്ടിടത്തിലെ ഷെല്‍ഫുകളില്‍ നിരനിരയായി വച്ചിരിക്കുന്നു. സെമിത്തേരിയില്‍ സ്ഥലം കുറവായതിനാല്‍ പുതിയവരെ അടക്കം ചെയ്യുന്നതിനായി കുറെ വര്‍ഷമായ കുഴിമാടങ്ങള്‍ തോണ്ടി അതിലെ ശവങ്ങളുടെ തലയോടുകളും എല്ലുകളും ചാക്കുകളില്‍ ശേഖരിച്ച് ഈ കെട്ടിടത്തില്‍ പ്രിയപ്പെട്ടവര്‍ സൂക്ഷിച്ച് വച്ചിരിക്കുകയാണ്.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവിടത്തെ സംസ്കാരം. 1700 മുതല്‍ ഈ സെമിത്തേരിയില്‍ ആളുകളെ സംസ്കരിക്കുന്നുണ്ട്. ശവം സംസ്കരിക്കാന്‍ വേണ്ടത്ര സ്ഥമലമില്ലാത്തത് മൂലമുള്ള പ്രശ്‌നങ്ങള്‍ ഇവിടെ കുറേക്കാലമായി അഭിമുഖീകരിച്ച് വരുന്നുമുണ്ട്. ഇത്തരത്തില്‍ സൂക്ഷിച്ച് വച്ചിരിക്കുന്ന തലയോട്ടികളില്‍ ബന്ധുക്കള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകളും മരിച്ച ദിവസവും എഴുതി വച്ചിരിക്കുന്നതായി കാണാം. ബന്ധുക്കള്‍ തന്നെയാണ് ഇതെല്ലാം ചെയ്യുന്നത്.

1995ല്‍ ഒരു സ്ത്രീയുടെ തലയോട് ഇത്തരത്തില്‍ കുഴിച്ചെടുത്ത് ഇവിടെ വച്ചിരുന്നു. അതായത് അവര്‍ മരിക്കുമ്പോള്‍ അന്ത്യാഭിലാഷമെന്ന നിലയില്‍ ഇത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ഹാള്‍സ്റ്റാറ്റ് ഹൗസ് ഇന്നീ പട്ടണത്തില്‍ എത്തുന്നവരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമായി തീര്‍ന്നിരിക്കുകയാണ്. ഓസ്ട്രിയയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ഇവിടെ സന്ദര്‍ശിക്കാതെ മടങ്ങാറില്ല.

a7a396b0f6986eb6daf714cbc94c8658

 

Related posts