പെരുമ്പാവൂരിൽ ബാറിന് മുന്നിലെ കനാൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം;  സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധിക്കാനൊരുങ്ങി പോലീസ്


പെ​രു​മ്പാ​വൂ​ർ: ഓ​ട്ടോ​റി​ക്ഷ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. നെ​ല്ലി​മോ​ളം  ബാ​റി​ന് മു​മ്പി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ്സം​ഭ​വം. കു​രു​പ്പ​പാ​റ മൂ​ത്തേ​ട​ത്ത് വീ​ട്ടി​ൽ മ​ത്താ​യി (ഗം​ഗ​ൻ മ​ത്താ​യി 55) ആ​ണ് മ​രി​ച്ച​ത്.

മേ​ത​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന മ​ത്താ​യി​യെ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ സ​മീ​പ വാ​സി​ക​ളാ​ണ് ക​നാ​ലി​ൽ വാ​ഹ​ന​വും മൃ​ത​ദേ​ഹ​വും ക​ണ്ട​ത്.

വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​രു​മ്പാ​വൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ ക​നാ​ലി​ൽ മു​ങ്ങി ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു.

തു​ട​ർ​ന്നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​മീ​പ​ത്തു​ള്ള സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ലാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കു​വെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന കു​റു​പ്പം​പ​ടി പോ​ലീ​സ് പ​റ​ഞ്ഞു.

KL 48 / 58 27 ന​മ്പ​ർ ഓ​ട്ടോ​യാ​ണ് ക​നാ​ലി​ൽ വീ​ണ​ത്. ഓ​ട്ടോ കി​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും നൂ​റു മീ​റ്റ​ർ മാ​റി​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ര​ണ്ടാ​ൾ താ​ഴ്ച്ച​യും ശ​ക​ത​മാ​യ ഒ​ഴു​ക്കു​മു​ള്ള ക​നാ​ലി​ലേ​ക്കാ​ണ് ഓ​ട്ടോ മ​റി​ഞ്ഞ​ത്.

സേ​നാം​ഗ​ങ്ങ​ളാ​യ ബി.​എ​സ്. സാ​ൻ, രാ​കേ​ഷ് എ​സ്. മോ​ഹ​ൻ, ജെ. ​ഉ​ജേ​ഷ്, പി.​കെ. അ​നി​ൽ, പി.​എ​സ്. ഉ​മേ​ഷ്, പി.​ബി. ഷെ​ബി മോ​ൻ, എ​സ്. അ​നി​ൽ​ക​മാ​ർ എ​ന്നി​വ​രും അ​ഗ്നി​ര​ക്ഷാ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment