പ​തി​വു തെ​റ്റി​ച്ചി​ല്ല; നാ​യ​നാ​ർ ദി​ന​ത്തി​ൽ ഓട്ടോയിൽ സൗ​ജ​ന്യ സവാരിയുമായി ബാ​ബു​; കഴിഞ്ഞ ഏഴു വർഷമായി ഇങ്ങനെ സൗജന്യ സവാരിയൊരുക്കുന്നത്

auto-babuവൈ​പ്പി​ൻ:  ഈ ​വ​ർ​ഷ​വും മു​ൻ​മു​ഖ്യ​മ​ന്ത്രി നാ​യ​നാ​രു​ടെ ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ബാ​ബു​വി​ന്‍റെ ഓ​ട്ടോ​യി​ൽ യാ​ത്ര​ക്കാ​ർ​ക്ക്  സൗ​ജ​ന്യ സ​വാ​രി ത​ന്നെ​യാ​യി​രു​ന്നു. ഇ​ന്ന​ലെ നാ​യ​നാ​രു​ടെ  13-ാം ച​ര​മ വാ​ർ​ഷി​ക​ദി​ന​മാ​യി​രു​ന്നു.   ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ടി​യും നാ​യ​നാ​രു​ടെ ചി​ത്രം പ​തി​ച്ച ഫ്ള​ക്സും വെ​ച്ച് രാ​വി​ലെ മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ബാ​ബു സൗ​ജ​ന്യ​മാ​യാ​ണ് ഓ​ടി​യ​ത്.

ഞാ​റ​ക്ക​ൽ ലേ​ബ​ർ കോ​ർ​ണ​ർ സ്റ്റാ​ൻഡിലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റും ജി​ല്ലാ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) ഞാ​റ​ക്ക​ൽ ലേ​ബ​ർ കോ​ർ​ണ​ർ സ്റ്റാ​ൻഡ് സെ​ക്ര​ട്ട​റി​യു​മാ​യ  ബാ​ബു​ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​മാ​യി  നാ​യ​നാ​രു​ടെ എ​ല്ലാ ച​ര​മ​വാ​ർ​ഷി​ക​ത്തി​ലും ഇ​ങ്ങി​നെ സൗ​ജ​ന്യ സ​വാ​രി ഒ​രു​ക്കു​ന്ന​ത്.

Related posts