ഓട്ടോയിൽ കയറിയതു മുതൽ ഡ്രൈവറുടെ പെരുമാറ്റം മോശമായ രീതിയിൽ; വീഡിയോ എടുത്ത് ഡ്രൈവറെ കുടുക്കി യുവതി 


മു​ട്ടം: യാ​ത്ര​യ്ക്കി​ടെ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ട്ടം സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ സി​റി​ളി​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ജോ​ലി​ക്കു പോ​കാ​ൻ ഓ​ട്ടോ​യി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തെ​ന്ന് യു​വ​തി പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഓ​ട്ടോ​യി​ൽ വ​ച്ച് ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ യു​വ​തി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ഇ​തും പ​രാ​തി​യോ​ടൊ​പ്പം പോ​ലീ​സി​നു കൈ​മാ​റി​.

പ്ര​തി​യു​ടെ ഓ​ട്ടോറിക്ഷ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്ര​തി​യോ​ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മു​ട്ടം എ​സ്എ​ച്ച്ഒ പ്രി​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

 

Related posts

Leave a Comment