ഓട്ടോയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമം; ഓടുന്ന വണ്ടിയില്‍ നിന്നും പെണ്‍കുട്ടി എടുത്തു ചാടി രക്ഷപ്പെട്ടു; ഓട്ടോ ഡ്രൈവറെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു; സംഭവം ഇങ്ങനെ…

ലഖ്‌നൗ: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ വച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ഡ്രൈവറുടെ ശ്രമം. പീഡനശ്രമം ചെറുക്കാനായി ഓട്ടോയില്‍ നിന്നും പെണ്‍കുട്ടി എടുത്ത് ചാടി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും എടുത്ത് ചാടി.

പെണ്‍കുട്ടി റോഡില്‍ വീണതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇവര്‍ െ്രെഡവറെ പിടികൂടി മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറി. നാട്ടുകാരുടെ മര്‍ദ്ദനം ഡ്രൈവറുടെ ജീവനെടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ പോലീസ് അതി സാഹസികമായി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാട്ടത്തില്‍ പരുക്ക് പറ്റിയ പെണ്‍കുട്ടി അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts