സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു പോ​കു​മ്പോ​ള്‍ ഏ​ഴാം​ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ശ്ര​മം ! അ​റ​സ്റ്റ്

ഏ​ഴാം​ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. വ​ള്ളി​ക്കാ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണ് പാ​ല​ക്കാ​ട് നോ​ര്‍​ത്ത് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് ഓ​ട്ടോ​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​യി​യു​ന്നു ഡ്രൈ​വ​റു​ടെ പീ​ഡ​ന​ശ്ര​മം. കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​നം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തു​ക​യും വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മ​ണി​ക​ണ്ഠ​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മീറ്ററിനെ നോക്കുകുത്തിയാക്കി കൂടുതല്‍ പണം ആവശ്യപ്പെട്ടു ! ഇടപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ക്ക് ആര്‍ടിഒ നല്‍കിയത് നല്ല കിടിലന്‍ പണി; ഇത് എല്ലാവര്‍ക്കും ഒരു പാഠം…

മീറ്റര്‍ റീഡിംഗില്‍ കൂടുതല്‍ പണം വാങ്ങുന്ന പല ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെല്ലാം ഒരു പാഠമാകുകയാണ് ഈ സംഭവം. അമിത ചാര്‍ജ്ജ് ഈടാക്കിയ ഓട്ടോക്കാരന് നല്ല എട്ടിന്റെ പണിയാണ് കിട്ടിയത്. ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിസരത്തെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ പി.സി. കുര്യാച്ചന് 25 മുതല്‍ 27 വരെ ജനറല്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കാന്‍ ആര്‍ടിഒ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഡ്രൈവറുടെ അഭ്യര്‍ഥന മാനിച്ചാണ് ആശുപത്രി സേവനം ഓണത്തിനു ശേഷമാക്കിയത്. കഴിഞ്ഞ 23നാണ് സംഭവം. മീറ്ററില്‍ 28 രൂപ കാണിച്ചപ്പോള്‍ 30 രൂപ കൊടുത്തു. എന്നാല്‍ 40 രൂപ വേണമെന്നായി ഓട്ടോ ഡ്രൈവര്‍. ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ ഡ്രൈവര്‍ പരസ്യമായി ആക്ഷേപിച്ചു. തുടര്‍ന്ന് യാത്രക്കാരന്‍ ആര്‍ടിഒ കെ മനോജ്കുമാറിന് പരാതി നല്‍കി. പിന്നീട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കാര്യം ശരിയാണെന്ന് ബോധ്യമായി. ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി.…

Read More

ഓട്ടോയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമം; ഓടുന്ന വണ്ടിയില്‍ നിന്നും പെണ്‍കുട്ടി എടുത്തു ചാടി രക്ഷപ്പെട്ടു; ഓട്ടോ ഡ്രൈവറെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു; സംഭവം ഇങ്ങനെ…

ലഖ്‌നൗ: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ വച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ഡ്രൈവറുടെ ശ്രമം. പീഡനശ്രമം ചെറുക്കാനായി ഓട്ടോയില്‍ നിന്നും പെണ്‍കുട്ടി എടുത്ത് ചാടി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും എടുത്ത് ചാടി. പെണ്‍കുട്ടി റോഡില്‍ വീണതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇവര്‍ െ്രെഡവറെ പിടികൂടി മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറി. നാട്ടുകാരുടെ മര്‍ദ്ദനം ഡ്രൈവറുടെ ജീവനെടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ പോലീസ് അതി സാഹസികമായി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാട്ടത്തില്‍ പരുക്ക് പറ്റിയ പെണ്‍കുട്ടി അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

സ്‌കൂളില്‍ കൊണ്ടു പോകുന്ന വഴിയ്ക്ക് ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു; വിദ്യാര്‍ഥിനികളോടെ ലൈംഗികാതിക്രമം നടത്തിയ തിരൂരുകാരന്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: സ്‌കൂളില്‍ കൊണ്ടു പോവുന്ന വഴിയ്ക്ക് വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ തിരൂരില്‍ പിടിയിലായി. എട്ട്, ഒമ്പത് വയസ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ ഇയാള്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തിരൂര്‍ ബിപി അങ്ങാടി പാറശ്ശേരി അക്കരത്തോട്ടത്തില്‍ സുനില്‍ (50) ആണ് പിടിയിലായ ഓട്ടോ ഡ്രൈവര്‍. എല്‍പി സ്‌കൂളിലെ മൂന്ന്, നാല് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ഇയാള്‍ വിദ്യാര്‍ത്ഥികളെ ഓട്ടോയില്‍ സ്‌കൂളില്‍ കൊണ്ടു പോകുന്നതിനിടെയാണ് പീഡിപ്പിച്ചത്. കുട്ടികള്‍ വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി കുട്ടികളെ കൗണ്‍സിലിംഗ് നടത്തി സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തിരൂര്‍ സിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പോക്‌സോനിയമ പ്രകാരം അറസ്റ്റ്…

Read More