ഓ​ട്ടോ​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​ത: ക​ള​ഞ്ഞുകിട്ടിയ രണ്ടുപവന്‍റെ  സ്വർണമാ​ല യു​വാ​വി​ന് തി​രി​കെ ല​ഭി​ച്ചു

ചെ​റാ​യി: ചെ​റാ​യി ഗൗ​രീ​ശ്വ​രം ഓ​ട്ടോ സ്റ്റാ​ൻഡിന് സമീപമുള്ള ബ​സ്റ്റോ​പ്പി​ൽ ക​ള​ഞ്ഞു​പോ​യ ര​ണ്ട് പ​വ​ന്‍റെ സ്വ​ർ​ണമാ​ല ഓ​ട്ടോ സ്റ്റാ​ൻഡിലെ ഡ്രൈ​വ​ർ​മാ​രാ​യ മ​ഹേ​ഷ്, ഗോ​പി എ​ന്നി​വ​രു​ടെ സ​ത്യ​സ​ന്ധ​ത മൂ​ലം ഉ​ട​മ​ക്ക് തി​രി​കെ ല​ഭി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ ഓ​ട്ടോ​യു​മാ​യി സ്റ്റാ​ൻഡിൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ​മാ​ർ​ക്ക് സ്വ​ർ​ണമാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്.

ഉ​ട​ൻ ഇ​രു​വ​രും മാ​ല​യു​മാ​യി മു​ന​ന്പം സ്റ്റേ​ഷ​നി​ലെ​ത്തി ഗ്രേ​ഡ് എ​സ്​ഐ ബ​ഷീ​റി​നെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ക​യും മാ​ല ഏല്പി​ക്കു​ക​യും ചെ​യ്തു. ഏ​റെ താ​മ​സി​യാ​തെ മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം ഉ​ട​മ​യാ​യ ചെ​റാ​യി സ്വ​ദേ​ശി സു​ബി അ​റി​യു​ക​യും മാ​ല​യ​ന്വേ​ഷി​ച്ച് ബ​സ്റ്റോ​പ്പി​ലെ​ത്തു​ക​യും ചെ​യ്തു.

മാ​ല പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ സു​ബി​യേ​യും കൂ​ട്ടി സ്റ്റേ​ഷ​നി​ലെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ത​ന്നെ ഉ​ട​മയ്​ക്ക് മാ​ല കൈ​മാ​റു​ക​യും ചെ​യ്തു. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ പോ​ലീ​സ് ഇ​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Related posts