കോട്ടയത്തെ ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; മീറ്ററും വേണം, പെർമിറ്റും വേണം, ഉദ്യോഗസ്ഥർ പിന്നാലെയുണ്ട്

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഫെ​യ​ർ സ്റ്റേജ് മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ട്രാ​ഫി​ക് പോ​ലീ​സും പ​രി​ശോ​ധ​ന​ക​ൾ കർശനമാക്കി. ഓ​ട്ടോ​റി​ക്ഷ​ക​ൾ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണോ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ടൗ​ണ്‍ പെ​ർ​മി​റ്റ് ഉ​ണ്ടോ​യെ​ന്നു​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ന്ന​ലെ എ​ട്ട് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തി​ൽ നാ​ലെ​ണ്ണം മീ​റ്റ​റി​ട്ട് ഓ​ടാ​ത്ത​തി​നും മ​റ്റു നാ​ലെ​ണ്ണം ടൗ​ണ്‍ പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​തി​നു​മാ​ണ്. ഇ​ന്നു രാ​വി​ലെ മു​ത​ൽ വീ​ണ്ടും പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ടൗ​ണ്‍​ പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഓ​ടി​യ​തി​ന് ചു​ങ്കം ഭാ​ഗ​ത്തു​നി​ന്നു​ള്ള നാ​ല് ഓ​ട്ടോ​ക്കാ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​നു ന​ഗ​ര​ത്തി​ലു​ള്ള നാ​ലു ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം.​തോ​മ​സ്, അ​സി​. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്‌‌ടർ​മാ​രാ​യ എം.​എ​സ്. രാ​ജേ​ഷ്, ഒ.​എ​സ്. അ​ജ​യ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സ്ക്വാ​ഡു​ക​ളും ട്രാ​ഫി​ക് പോ​ലീ​സു​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന​ത്.

നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ മീ​റ്റ​റി​ട്ടാ​ണ് ഇ​ന്ന​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യ​ത്. മീ​റ്റ​ർ ചാ​ർ​ജ് വാ​ങ്ങി മാ​തൃ​ക കാ​ണി​ച്ച​വ​രാ​ണ് ഏ​റെ​യും.മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ അ​മി​ത നി​ര​ക്ക് വാ​ങ്ങു​ന്ന​വ​ർ​ക്ക് എ​തി​രെ പ​രാ​തി ന​ൽ​കാ​ൻ വാ​ട്ട്സ്ആ​പ്പും ഫോ​ണ്‍ ന​ന്പ​രു​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രാ​തി​ക​ളും അ​നു​ബ​ന്ധ​വീ​ഡി​യോ​ക​ളും 8547639005 എ​ന്ന ന​ന്പ​രി​ൽ വാ​ട്ട്സ്ആ​പ് സ​ന്ദേ​ശ​മാ​യി അയ​യ്ക്കാം. 0481-2560429 എ​ന്ന ന​ന്പ​രി​ലും വി​ളി​ച്ചും പ​രാ​തി ന​ല്കാം.വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ക​ർ അ​റി​യി​ച്ചു.

Related posts