കാക്കിയുടെ തന്ത്രങ്ങൾ ഇനി അറിയും…! നഗരത്തിലെത്തുന്ന യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന ഓട്ടോക്കാരെ കുടുക്കാൻ  മോട്ടോർ  വാഹന വകുപ്പ്

കാ​ക്ക​നാ​ട്: എ​റ​ണാ​കു​ളം ന​ഗ​ര​ത്തെ കു​റി​ച്ച​റി​യാ​ത്ത യാ​ത്ര​ക്കാ​രെ പ​റ്റി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ ക​രു​തി​യി​രി​ക്കു​ക. പ​രാ​തി കി​ട്ടി​യാ​ൽ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കാ​രാ​യ യാ​ത്ര​ക്കാ​രെ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​രൂ​ർ സ്വ​ദേ​ശി ഓ​ട്ടോ ഡ്രൈ​വ​ർ അ​രു​ണി​ന്‍റെ ലൈ​സ​ൻ​സ് ആ​ർ​ടി​ഒ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഈ ​ഓ​ട്ടോ​റി​ക്ഷ​യു​ടെ ഉ​ട​മ​യാ​യ കു​മ്പ​ളം സ്വ​ദേ​ശി വി​ഷ്ണു ത​ങ്ക​ച്ച​ന് 1000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഇ​രു​വ​രോ​ടും മ​ല​പ്പു​റ​ത്തു​ള്ള ഐ​ഡി​പി​ആ​റി​ലെ​ത്തി ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും ആ​ർ​ടി​ഒ നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു രാ​ത്രി എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ലോ​ഡ്ജ് അ​ന്വേ​ഷി​ച്ച് ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റി​യി​രു​ന്നു. ന​ഗ​രം മു​ഴു​വ​ൻ ചു​റ്റി​ച്ച​ശേ​ഷം ഇ​നി ലോ​ഡ്ജ് ല​ഭി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞു വ​ഴി​യി​ൽ ഇ​റ​ക്കി​വി​ടു​ക​യും ചാ​ർ​ജ് ഇ​ന​ത്തി​ൽ 800 രൂ​പ വാ​ങ്ങു​ക​യും ചെ​യ്തു. ഇ​തു ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. ഓ​ട്ടോ ഡ്രൈ​വ​റെ​യും വാ​ഹ​ന ഉ​ട​മ​യെ​യും ആ​ർ​ടി…

Read More

 മീറ്റർ പ്രവർത്തിപ്പിക്കാൻ മടിച്ച് കോട്ടയത്തെ ഓട്ടോക്കാർ ; 39പേർക്കെതിരേ കേസെടുത്തു

കോ​ട്ട​യം: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത 39 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം മൂ​ന്നു സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ 23 ഓ​ട്ടോ​റി​ക്ഷ​ക​ൾ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി. മീ​റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ 16 ഓ​ട്ടോ​റി​ക്ഷ​ക​ളും പി​ടി​കൂ​ടി. ഇ​ങ്ങ​നെ​യാ​ണ് 39 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

കോട്ടയത്തെ ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; മീറ്ററും വേണം, പെർമിറ്റും വേണം, ഉദ്യോഗസ്ഥർ പിന്നാലെയുണ്ട്

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഫെ​യ​ർ സ്റ്റേജ് മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ട്രാ​ഫി​ക് പോ​ലീ​സും പ​രി​ശോ​ധ​ന​ക​ൾ കർശനമാക്കി. ഓ​ട്ടോ​റി​ക്ഷ​ക​ൾ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണോ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ടൗ​ണ്‍ പെ​ർ​മി​റ്റ് ഉ​ണ്ടോ​യെ​ന്നു​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ന്ന​ലെ എ​ട്ട് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തി​ൽ നാ​ലെ​ണ്ണം മീ​റ്റ​റി​ട്ട് ഓ​ടാ​ത്ത​തി​നും മ​റ്റു നാ​ലെ​ണ്ണം ടൗ​ണ്‍ പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​തി​നു​മാ​ണ്. ഇ​ന്നു രാ​വി​ലെ മു​ത​ൽ വീ​ണ്ടും പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ടൗ​ണ്‍​ പെ​ർ​മി​റ്റ് ഇ​ല്ലാ​തെ ഓ​ടി​യ​തി​ന് ചു​ങ്കം ഭാ​ഗ​ത്തു​നി​ന്നു​ള്ള നാ​ല് ഓ​ട്ടോ​ക്കാ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തി​നു ന​ഗ​ര​ത്തി​ലു​ള്ള നാ​ലു ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടോ​ജോ എം.​തോ​മ​സ്, അ​സി​. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്‌‌ടർ​മാ​രാ​യ എം.​എ​സ്. രാ​ജേ​ഷ്, ഒ.​എ​സ്. അ​ജ​യ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സ്ക്വാ​ഡു​ക​ളും ട്രാ​ഫി​ക് പോ​ലീ​സു​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കു​ന്ന​ത്. നി​യ​മം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ മീ​റ്റ​റി​ട്ടാ​ണ് ഇ​ന്ന​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ്…

Read More

നഗരത്തിലെ  ഓട്ടോകളിൽ ഫെയർസ്റ്റേജ് മീറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങി; നിരക്ക് സംബന്ധിച്ച് ആശയക്കുഴപ്പം വേണ്ട

കോ​ട്ട​യം: ടൗ​ണ്‍ പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും നിരക്കു സംബ ന്ധിച്ച് യാത്ര ക്കാരിൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് പലപ്പോഴും യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാർക്കും പ്ര​തി​സ​ന്ധി​ സൃ​ഷ്ടി​ക്കുന്നുണ്ട്. ന​ഗ​ര പെ​ർ​മി​റ്റ് ല​ഭി​ക്കാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​പ്പോ​ഴും ടൗ​ണി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന സു​താ​ര്യ​മ​ല്ല. മീ​റ്റ​ർ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു മാ​ത്ര​മാ​ണു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നോ​ക്കു​ന്ന​ത്. പെ​ർ​മി​റ്റ് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന വി​ര​ള​മാ​ണ്. ഏ​താ​നും ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഇ​പ്പോ​ഴും മീ​റ്റ​ർ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല.തി​ങ്ക​ളാ​ഴ്ച ജി​ല്ലാ ക​ള​ക്ട​റു​മാ​യി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​നുകൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മീ​റ്റ​ർ ഘടിപ്പിച്ചു സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന് വാ​ക്കു പ​റ​ഞ്ഞു​വെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ പ​ല ഡ്രൈ​വ​ർ​മാ​ർ​ക്കും താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നു യാ​ത്ര​ക്കാ​ർ ക​യ​റി​യാ​ലു​ട​ൻ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കണം എ​ന്ന​താ​യി​രു​ന്നു. ഇ​ന്ന​ലെ​യും പ​ല ഓ​ട്ടോ​റി​ക്ഷ​ക​ളി​ലെ​യും മീ​റ്റ​ർ അ​ന​ങ്ങി​യി​ല്ല. ചി​ല​ർ മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചു​വെ​ങ്കി​ലും വാ​ങ്ങി​യ​തു പ​ഴ​യ നി​ര​ക്ക് ത​ന്നെ​യാ​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് കെഎ​സ്ആ​ർ​ടി​സി…

Read More

 റിട്ടേൺ ചാർജ് കൂട്ടലിൽ ഇനി  വാക്കേറ്റം വേണ്ട’;  യാത്രക്കാരും ഡ്രൈവറും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായ  നിരക്കുകൾ കൂട്ടന്നതിങ്ങനെ…

കോ​ട്ട​യം: റി​ട്ടേ​ണ്‍ ല​ഭി​ക്കാ​ത്ത ഓ​ട്ട​ത്തി​നു നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്പോ​ഴാ​ണ് യാ​ത്ര​ക്കാ​രും ഡ്രൈ​വ​റും ത​മ്മി​ൽ വാ​ക്കേറ്റ​ം ഉണ്ടാകുന്നത്. പക്ഷേ നിരക്കു കൂട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കി​ലോ​മീ​റ്റ​റും ആ ​ദൂ​ര​ത്തി​നു​ള്ള തു​ക​യും ഇതോടൊപ്പം ചേർക്കുന്നു. (മ​ട​ക്ക​യാ​ത്ര ല​ഭി​ക്കാ​ത്ത സ്ഥ​ല​മാ​ണെ​ങ്കി​ൽ ന​ൽ​കേ​ണ്ട തു​ക ബ്രാ​ക്ക​റ്റി​ൽ):- ആ​ദ്യ​ത്തെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ 25. ര​ണ്ട് കി​ലോ​മീ​റ്റ​ർ 31 (34) (മീ​റ്റ​റി​ലെ തു​ക 31 ആ​ണെ​ങ്കി​ൽ ഇ​തി​ൽ​നി​ന്നു മി​നി​മം ചാ​ർ​ജാ​യ 25 കു​റ​യ്ക്കു​ക. ബാക്കി ​തു​ക​യായ ആറിന്‍റെ പകുതിയ ായ മൂന്നു കൂടി മീ​റ്റ​റി​ൽ കാ​ണി​ക്കു​ന്ന തു​ക​യു​ടെ കൂ​ടെ ചേ​ർ​ത്താ​ൽ 34 ല​ഭി​ക്കും). അ​ഞ്ച് കി​ലോ​മീ​റ്റ​ർ 67 (88), ആ​റ് കി​ലോ​മീ​റ്റ​ർ 79 (106), ഏ​ഴ് കി​ലോ​മീ​റ്റ​ർ 91 (124), എ​ട്ട് കി​ലോ​മീ​റ്റ​ർ 103 (142), ഒ​ന്പ​ത് കി​ലോ​മീ​റ്റ​ർ 115 (160).

Read More

കോട്ടയത്തെ ഓട്ടോക്കാരും ഇനി മീറ്ററിട്ടോടും; ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​രെ മി​നി​മം ചാ​ർ​ജാ​യ 25 രൂ​പ​യ്ക്ക് ഓ​ടും; നഗരത്തിലെ മീറ്റർ സമരത്തിന് പരിസമാപ്തി

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ ഇ​നി മീ​റ്റ​ർ ചാ​ർ​ജി​ന് ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ യാ​ത്ര ചെ​യ്യാം. ഇ​തു​വ​രെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ പോ​യ ഓ​ട്ടോ മീ​റ്റ​ർ ജി​ല്ലാ ക​ള​ക്ട​ർ പി.​കെ.​സു​ധീ​ർ​ബാ​ബു ന​ട​പ്പാ​ക്കി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു മു​ന്നി​ൽ ഉ​പാ​ധി​ക​ളോ​ടെ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ കീ​ഴ​ട​ങ്ങി. മീ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ക​ള​ക്ട​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു മീ​റ്റ​ർ വേ​ണ​മെ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ ന​ട​പ്പാ​യ​ത്. യാ​ത്ര​ക്കാ​ർ ക​യ​റി​യാ​ലു​ട​ൻ മീ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. തീ​രു​മാ​ന​മ​നു​സ​രി​ച്ച് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ വ​രെ മി​നി​മം ചാ​ർ​ജാ​യ 25 രൂ​പ​യ്ക്ക് ഓ​ടും. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. മി​നി​മം ചാ​ർ​ജും അ​തി​ന്‍റെ 50 ശ​ത​മാ​നം കൂ​ട്ടി​യും വാ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യ്ക്കു വി​ടാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടെ​ങ്കി​ലേ…

Read More

കോട്ടയം നഗരത്തിലെ ഓട്ടോ സമരം തുടരുന്നു ; കളക്‌‌ടർ അയയുന്നില്ല; ഡ്രൈവർമാർ പ്രതിരോധത്തിൽ; ഉപവാസസമരം 14ന്  

കോ​ട്ട​യം: നി​ല​പാ​ട് മ​യ​പ്പെ​ടു​ത്താ​തെ ക​ള​ക്ട​ർ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​തോ​ടെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ പ്ര​തി​രോ​ധ​ത്തി​ൽ. മീ​റ്റ​ർ ഘ​ടി​പ്പി​ക്കു​വാ​ൻ സാ​വ​കാ​ശം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​മ​രം തീ​ർ​ത്ത് ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​ന്നു മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നാ​ണു ഇ​ന്ന​ലെ വ​രെ ഡ്രൈ​വ​ർ​മാ​ർ പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ മീ​റ്റ​ർ ഘ​ടി​പ്പി​ക്കാ​തെ മാ​ർ​ഗ​മി​ല്ലെ​ന്നു ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഇ​ന്നും നാ​ളെ​യും ഓ​ട്ടോ​റി​ക്ഷ സ​മ​രം തു​ട​രാ​ൻ യൂ​ണി​യ​ൻ നേ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചു. വി​വി​ധ യൂ​ണി​യ​നു​ക​ൾ യോ​ഗം ചേ​ർ​ന്നു തു​ട​ർ ന​ട​പ​ടി​ക​ളെ​പ്പ​റ്റി ഇ​ന്നു ച​ർ​ച്ച ന​ട​ത്തും. പ​ണി​മു​ട​ക്ക് തു​ട​ര​ണ​മോ​യെ​ന്നും ഇ​ന്നു തീ​രു​മാ​നം എ​ടു​ക്കും. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്ക് അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നു. ന​ഗ​ര​ത്തി​ലെ പെ​ർ​മി​റ്റു​ള്ള ഭൂ​രി​ഭാ​ഗം ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് പെ​ർ​മി​റ്റ് ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​മു​ണ്ട്. മീ​റ്റ​ർ ഘ​ടി​പ്പി​ച്ചു ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​ന്ന​ലെ പ​ല​സ്ഥ​ല​ത്തും ത​ട​ഞ്ഞ​താ​യി ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ ഏ​താ​നും ദി​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഓ​ട്ടോ​റി​ക്ഷ സ​മ​രം യാ​ത്ര​ക്കാ​രെ പോ​ലെ ഡ്രൈ​വ​ർ​മാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി.…

Read More