കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; പിഴ മാത്രമല്ല, കേസുമുണ്ട്

കോ​ട്ട​യം: പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടു​ന്ന ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും വ​ൻ​തു​ക പി​ഴ ഈ​ടാ​ക്കു​ന്ന​തി​നു പു​റ​മേ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം. ഇ​ന്ന​ലെ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽനി​ന്നും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ പ​ടി​ഞ്ഞാ​റെ ന​ട​യി​ലു​ള്ള ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​നും പ​ണി​കി​ട്ടി. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഇ​വി​ടെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യ സാ​ഹ​ച​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്കു നോ​ട്ടീ​സ് ന​ല്കി. വേ​ന്പ​നാ​ട് റി​സോ​ർ​ട്ട്, വി​ൻഡ്സ​ർ കാ​സി​ൽ, ന്യൂ ​ഭാ​ര​ത്, ഏ​ദ​ൻ ടീ ​ഷോ​പ്പ് എ​ന്നി ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​യി പ​ഴ​കി​യ ചോ​റ്, ബീ​ഫ്, കൂ​ട്ട് അ​ച്ചാ​ർ, നൂ​ഡി​ൽ​സ്, എ​ണ്ണ, മോ​ര്, വി​വി​ധ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ചേ​രു​വ​യാ​യി ചേ​ർ​ക്കു​ന്ന പേ​സ്റ്റ്, മീ​ൻ തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ന​ഗ​ര​ത്തി​ൽ മൂ​ന്നു സോ​ണു​ക​ളി​ലാ​യാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌‌ടർ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​ടി​മ​ത​യി​ലും ജേ​ക്ക​ബ്സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ക്ക​റ്റ് പ്ര​ദേ​ശ​ത്തും സൈ​നു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ലെ ഹോ​ട്ട​ലു​ക​ളി​ലു​മാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​ഞ്ച് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കൊ​പ്പം ആ​റ് ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഈ ​ഹോ​ട്ട​ലു​ക​ളി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തി പ​രി​സ​ര​ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ്

Related posts