“ന​ൻ​മ​യു​ടെ സ​ർ​വീ​സ് ’ന​ട​ത്തി ഓ​ട്ടോ​ക്കാർ..! ഇരുവൃക്കകളും തകർന്ന സഹപ്രവർത്തകനെ സഹായിക്കാൻ ഒരു ദിവസത്തെ കളക്ഷൻ കാശ് നൽകി സുഹൃത്തുക്കൾ

autocarമു​ക്കം: ഇ​രുവൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ മു​ക്ക​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി ഒ​ള​ക​ര അ​ബ്ദു​നാ​സ​റി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി സു​ഹൃ​ത്തു​ക്ക​ൾ ഒ​രു ദി​വ​സ​ത്തെ ക​ള​ക്‌ഷൻ മാ​റ്റിവ​ച്ചു. ഏ​റെ​ക്കാ​ലം ത​ങ്ങ​ൾ​ക്കൊ​പ്പം ഓ​ട്ടോ ഓ​ടി​ച്ച അ​ബ്ദു​നാ​സ​റി​ന്‍റെ ഇ​രു വൃ​ക്ക​ക​ളും മാറ്റിവയ്ക്കു​ന്ന​തി​നാ​യി 25 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചി​ല​വ് വ​രും. നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ നാ​സ​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് വ​ലി​യ ബാ​ധ്യ​ത​യാ​ണ്.

ചി​കി​ത്സ​യു​ടെ ആ​ദ്യഘ​ട്ട​ങ്ങ​ളി​ൽ നാ​സ​ർ ത​ന്‍റെ ഓ​ട്ടോ ഓ​ടി​ച്ച് കി​ട്ടു​ന്ന വ​രു​മാ​ന​മാ​യി​രു​ന്നു ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം ഡ​യാ​ലി​സി​സി​നും ത​ന്‍റെ കു​ടും​ബ​ത്തി​നു​മാ​യി ചി​ല​വ​ഴി​ച്ചി​രു​ന്ന​ത്.​എ​ന്നാ​ൽ രോ​ഗം മൂ​ർഛി​ച്ച​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു. ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് മു​ക്കം ബ​സ് സ്റ്റാ​ൻ​ഡ്, ആ​ലി​ൻ ചു​വ​ട് ,വി​ല്ലേ​ജ് ഓ​ഫീ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റി​ൽ​പ്പ​രം ഓ​ട്ടോ​ക​ൾ സ​ഹാ​യ ഹ​സ്ത​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ന്ന​ലെ  ല​ഭി​ച്ച ക​ള​ക് ഷ​നി​ൽ പെ​ട്രോ​ൾ കാ​ശ് ക​ഴി​ച്ച് ബാ​ക്കി മു​ഴു​വ​ൻ തു​ക​യും നാ​സ​റി​ന്‍റെ ചി​കി​ത്സാ ഫ​ണ്ടി​ലേ​ക്ക് ന​ൽ​കും. ഓ​ട്ടോ ചാ​ർ​ജി​ന് പു​റ​മെ അ​ധി​ക തു​ക ന​ൽ​കി​യാ​ണ് നാ​ട്ടു​കാ​രും ഈ ​ജീ​വ​കാ​രു​ണ്യ ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സ​ത്താ​ർ എ​ന്ന വൃ​ക്കരോ​ഗി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നാ​യും മു​ക്ക​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ഒ​രു ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ മാ​റ്റി​വ​ച്ചി​രു​ന്നു.

Related posts