ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ തെ​രു​വു​നാ​യ​ശ​ല്യം: വ​ൻ ദു​ര​ന്ത​ത്തി​ന് വ​ഴി​തു​റ​ക്കും മു​ന്പ് അ​ധി​കൃ​ത​ർ ഉ​ണ​രു​മോ?

ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ഷ്വാ​ലി​റ്റി പ​രി​സ​ര​ത്തും ഒ​പി കൗ​ണ്ട​റി​നു മു​ന്നി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​കു​ന്നു. അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത നി​സം​ഗ​ത​യ്ക്കെ​തി​രെ വ​ലി​യ ജ​ന​രോ​ഷ​മാ​ണ് പ്ര​ദേ​ശ​ത്ത് ഉ​യ​രു​ന്ന​ത്.ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി കാ​ഷ്വാ​ലി​റ്റി​യി​ലെ ശു​ചി​മു​റി​യി​ൽ പ​ത്തൊ​ൻ​പ​തു​കാ​രി പ്ര​സ​വി​ച്ച ഉ​ട​ൻ കു​ഞ്ഞി​നെ ജ​ന​ലി​ലൂ​ടെ പു​റ​ത്തെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടു​മാ​ത്ര​മാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

ക​ല്ലു​ക​ൾ​ക്കും ഇ​രു​മ്പ് ക​മ്പി​ക​ൾ​ക്കും ഇ​ട​യി​ലാ​ണ് കു​ഞ്ഞ് വീ​ണ​ത്. കാ​ഷ്വാ​ലി​റ്റി​ക്കും തൊ​ട്ട​ടു​ത്ത് ത​ന്നെ നി​ര​വ​ധി തെ​രു​വു​നാ​യ്ക്ക​ൾ സ്ഥി​ര​മാ​യി വി​ല​സു​ന്ന​തി​നാ​ൽ, അ​ൽ​പ്പ​സ​മ​യം വൈ​കി​യി​രു​ന്നെ​ങ്കി​ൽ ചോ​ര​ക്കു​ഞ്ഞ് അ​വ​യു​ടെ ഇ​ര​യാ​കു​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ ഭീ​തി​യോ​ടെ ഓ​ർ​ക്കു​ന്നു. ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ഇ​തി​നോ​ട​കം ത​ന്നെ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് വെ​ച്ച് നാ​യ​യു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ട്. ചോ​ര​ക്കു​ഞ്ഞി​നെ പു​റ​ത്തെ​റി​ഞ്ഞ ന​ടു​ക്കു​ന്ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​കൂ​ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്നു​ള്ള പു​തി​യ ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കാ​ഷ്വാ​ലി​റ്റി പോ​ർ​ച്ചി​ലെ ഷെ​ഡും നാ​യകൾ കൈയട​ക്കു​ന്നു
പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ ആ​ശു​പ​ത്രി​യി​ലെ തെ​രു​വു​നാ​യ ശ​ല്യം വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് രോ​ഗി​ക​ൾ. മ​ഴ​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി പു​റ​ത്തു​നി​ന്നി​രു​ന്ന നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ കാ​ഷ്വാ​ലി​റ്റി​യു​ടെ മു​ൻ​പി​ൽ ആം​ബു​ല​ൻ​സു​ക​ൾ വ​ന്നു​നി​ൽ​ക്കു​ന്ന ഷെ​ഡി​ന് താ​ഴേ​ക്കും ഒ​പി ടി​ക്ക​റ്റ് കൗ​ണ്ട​റി​ന്‍റെ പ​രി​സ​ര​ത്തേ​ക്കും ത​ള്ളി​ക്ക​യ​റു​ക​യാ​ണ്.

അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് നാ​യ്ക്ക​ൾ താ​വ​ള​മാ​ക്കു​ന്ന​ത് വ​ലി​യ ഭീ​തി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.ന​ന​ഞ്ഞു കു​തി​ർ​ന്ന നാ​യ്ക്ക​ൾ അ​ക്ര​മാ​സ​ക്ത​രാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. രാ​പ​ക​ലി​ല്ലാ​തെ പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ആ​ശു​പ​ത്രി​യാ​ണി​ത്. ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ നി​ൽ​ക്കു​ന്ന വ​രി​യി​ലേ​ക്കും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ലേ​ക്കും മ​ഴ​യ​ത്ത് നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ പാ​ഞ്ഞ​ടു​ക്കു​ന്ന​ത് ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​ണ്.

അ​ധി​കൃ​ത​രു​ടെ കു​റ്റ​ക​ര​മാ​യ മൗ​നം
നാ​യ്ക്ക​ൾ കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്കും ഒ​പി വ​രി​യി​ലേ​ക്കും പാ​ഞ്ഞ​ടു​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടും, അ​തു ത​ട​യാ​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ കൃ​ത്യ​മാ​യി നി​യോ​ഗി​ക്കാ​ൻ ഇ​തു​വ​രെ ന‌​പ​ടി​യാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി വ​ള​പ്പി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട ആ​ശു​പ​ത്രി അ​ധി​കൃ​ത​രും, തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ ചു​മ​ത​ല​യു​ള്ള ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യും പു​ല​ർ​ത്തു​ന്ന നി​സം​ഗ​ത​യ്‌​ക്കെ​തി​രെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

വ​ലി​യ ഒ​ര​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തു​വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ, അ​ടി​യ​ന്ത​ര മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണം.ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ വ​ച്ചു​ള്ള ഈ ​ക​ളി അ​വ​സാ​നി​പ്പി​ച്ച്, ആ​ശു​പ​ത്രി​യി​ലേ​ക്ക് നാ​യ്ക്ക​ൾ ക​യ​റു​ന്ന​ത് ത​ട​യാ​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ കൃ​ത്യ​മാ​യി നി​യോ​ഗി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ളും നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment