നാ​മ​ജ​പ​ത്തോ​ടെ​യും ജ​യ്ശ്രീ​റാം വി​ളി​ക​ളോ​ടെയും രാമനെ കാണാൻ അയോധ്യയിലേക്ക്; കേരളത്തില്‍ നിന്നും അയോധ്യയിലേക്കുള്ള രണ്ടാമത്തെ ട്രെയില്‍ പുറപ്പെട്ടു

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ ട്രെ​യി​ല്‍ പു​റ​പ്പെ​ട്ടു. ഞാ​യ​ർ രാ​ത്രി 7.50 നാ​ണ് ആ​സ്ത സ്പെ​ഷ്യ​ല്‍ ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ലെ ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട​ത്.

കേ​ര​ള​ത്തി​ല്‍ നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്കു​ള്ള ആ​ദ്യ ആ​സ്താ സ്പെ​ഷ്യ​ല്‍ ട്രെ​യി​നി​ല്‍ രാ​മ​നെ കാ​ണാ​ൻ പോ​കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ക​ര്‍​സേ​വ​ക​ര​ട​ക്ക​മു​ള്ള തീ​ര്‍​ത്ഥാ​ട​ക​രാ​ണ് ര​ണ്ടാ​മ​ത്തെ സ്പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ യാ​ത്ര തി​രി​ച്ച​ത്.

144 പേ​രാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള തീ​ര്‍​ത്ഥാ​ട​ക സം​ഘ​ത്തി​ല്‍ ഉ​ള്ള​ത്. ക​ര്‍​സേ​വ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​ണ് അ​ധി​ക​വും. രാ​മ​നാ​മ​ജ​പ​ത്തോ​ടെ​യും, ജ​യ്ശ്രീ​റാം വി​ളി​ക​ളോ​ടെ​യു​മാ​ണ് രാ​മ​ഭ​ക്ത​ര്‍ അ​യോ​ധ്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. 21ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ട്രെ​യി​ന്‍ അ​യോ​ധ്യ​യി​ല്‍ എ​ത്തും.

Related posts

Leave a Comment