തൂ​ക്കു വ​ഴി​പാ​ടി​നി​ടെ ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് പ​രി​ക്ക്; തൂ​ക്കു​കാ​ര​ന്‍റെ കൈ​യി​ൽ നി​ന്ന് കു​ഞ്ഞ് വീ​ണ​ത് പ​ത്ത​ടി ഉ​യ​ര​ത്തി​ൽ നി​ന്ന്; ന​ട​ക്കു​ന്ന സം​ഭ​വം പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട: ഏ​ഴം​കു​ളം ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ കും​ഭ​ഭ​ര​ണി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള തൂ​ക്ക വ​ഴി​പാ​ടി​നി​ടെ തൂ​ക്ക​വി​ല്ലി​ല്‍ നി​ന്നു വീ​ണ് ഒ​മ്പ​തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് പ​രി​ക്ക്. സം­​ഭ­​വ­​ത്തി​ല്‍ സ്വ­​മേ​ധ­​യാ കേ­​സെ­​ടു­​ത്ത് പോ­​ലീ​സ്. അ­​ടൂ​ര്‍ പോ­​ലീ­​സാ­​ണ് കേ­​സെ­​ടു­​ത്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. പു​ന​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ അ​ടൂ​ര്‍ ലൈ​ഫ് ലൈ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​ട്ടി​യെ എ​ടു​ത്തു​ള്ള തൂ​ക്കം ന​ട​ക്കു​മ്പോ​ള്‍ തൂ​ക്ക​ക്കാ​ര​ന്‍റെ കൈ​യി​ല്‍​നി​ന്ന് കു​ട്ടി വ​ഴു​തി നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍​നി​ന്നാ​ണ് കു​ട്ടി വീ​ണ​ത്. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തു. റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യോ​ട് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment