സമ്മാന പെരുമഴ: അയോധ്യ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂൽ സമ്മാനിച്ച് ഭക്തർ

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ദി​ന​ത്തി​നു ശേ​ഷം അ​യോ​ധ്യ​യി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണ്. ദി​വ​സം തോ​റും രാ​മ​നെ കാ​ണാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ തോ​തി​ലു​ള്ള വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​പ്പോ​ഴി​താ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ വാ​ർ​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ലേ​ക്ക് 1.75 കി​ലോ​ഗ്രാം വെ​ള്ളി ചൂ​ൽ സ​മ്മാ​ന​വു​മാ​യി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഒ​രു​കൂ​ട്ടം ഭ​ക്ത​ൻ​മാ​ർ. രാ​മ​ക്ഷേ​ത്ര​ത്തി​ലെ വി​ശു​ദ്ധ​മ​ന്ദി​രം ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ത്ഥ​ന​യോ​ടെ​യാ​ണ് ഭ​ക്ത​ർ ചൂ​ൽ സ​മ്മാ​നി​ച്ച​തെ​ന്ന് എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ വൈ​റ​ലാ​യി. ഭ​ക്ത​ർ വെ​ള്ളി​ച്ചൂ​ൽ ശി​ര​സി​ലേ​റ്റി ജാ​ഥ​യാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക്ഷേ​ത്ര ട്ര​സ്റ്റി​ലേ​ക്ക് സ​മ്മാ​ന​ങ്ങ​ളും സം​ഭാ​വ​ന​ക​ളും ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment